മത്സ്യത്തൊഴിലാളികൾക്ക് ഫോർഡിന്റെ ഓണസദ്യ
Monday, September 9, 2019 11:51 PM IST
കൊച്ചി: 2018ലെ പ്രളയകാലത്ത് ആയിരക്കണക്കിന് ആളുകളെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിച്ച മത്സ്യത്തൊഴിലാളികൾക്ക് ഓണസദ്യയൊരുക്കി ഫോർഡ് ഇന്ത്യ. ശനിയാഴ്ച നടന്ന പരിപാടിയിൽ 1500 മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു.
സെപ്റ്റംബർ മാസത്തിൽ ഫോർഡ് കാർ വാങ്ങുന്ന ആളുകൾക്ക് ആകർഷകമായ നിരവധി ഓഫറുകൾ കമ്പനി മുന്നോട്ടുവച്ചിട്ടുണ്ട്. 7.99 ശതമാനം പലിശ നിരക്ക്, കാഷ് ഡിസ്കൗണ്ട് പോലുള്ള പ്രത്യേക ആഘോഷകാല ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.