ടൊയോട്ട സർവീസ് കാർണിവൽ ആരംഭിച്ചു
Tuesday, October 15, 2019 12:01 AM IST
കൊച്ചി: ടൊയോട്ട സർവീസ് കാർണിവൽ ആരംഭിച്ചു. ടൊയോട്ട ഇന്ത്യയിൽ എത്തിയതിന്റെ 20വർഷം പൂർത്തിയാക്കുന്നതിന്റ ഭാഗമായാണ് മെഗാ സർവീസ് കാർണിവൽ ടൊയോട്ട ഒരുക്കുന്നത്.
സർവീസ് സെന്ററുകളിൽനിന്ന് വിവിധ ടൊയോട്ട മോഡലുകൾക്ക് സർവീസ് ചെയ്യുന്നതിനും, പാർട്സുകൾ മാറുന്നതിനും ആകർഷകമായ ഇളവുകൾ ലഭ്യമാകും. ടയർ, ബാറ്ററി മാറ്റിസ്ഥാപിക്കൽ തുടങ്ങിയവയിൽ ആകർഷകമായ ഓഫറുകളും ഉണ്ട്. സർവീസ് കാർണിവൽ ഡിസംബർ 31ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ടൊയോട്ട ഡീലർഷിപ് സന്ദർശിക്കുക.