കൊ​​​​ച്ചി: 2025 സെ​​​​പ്റ്റം​​​​ബ​​​​ർ 30ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തെ ര​​​​ണ്ടാം പാ​​​​ദ​​​​ത്തി​​​​ൽ ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ അ​​​​റ്റാ​​​​ദാ​​​​യം 955.26 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. മൊ​​​​ത്തം ബി​​​​സി​​​​ന​​​​സ് 533576.64 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. 1644.17 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​ലാ​​​​ഭം.

ബാ​​​​ങ്കി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​റ ശ​​​​ക്ത​​​​മാ​​​​ക്കാ​​​​നും ഭാ​​​​വി കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കാ​​​​നും ഉ​​​​ത​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ​​​​ല നൂ​​​​ത​​​​നാ​​​​ശ​​​​യ​​​​ങ്ങ​​​​ളും ക​​​​ഴി​​​​ഞ്ഞ കു​​​​റ​​​​ച്ചു മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഫ​​​​ലം ദൃ​​​​ശ്യ​​​​മാ​​​​കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യി ബാ​​​​ങ്ക് എം​​​​ഡി​​​​യും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ കെ.​​​​വി.​​​​എ​​​​സ്. മ​​​​ണി​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്തം ബി​​​​സി​​​​ന​​​​സി​​​​ൽ 6.84 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു വ​​​​ര്‍​ധ​​​​ന. മു​​​​ന്‍​ വ​​​​ര്‍​ഷം ഇ​​​​തേ പാ​​​​ദ​​​​ത്തി​​​​ൽ 2,69,106.59 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന നി​​​​ക്ഷേ​​​​പം 7.36 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ 2,88,919.58 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

വാ​​​​യ്പാ​​​വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ലും ബാ​​​​ങ്കി​​​​ന് മി​​​​ക​​​​ച്ച വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചു. ആ​​​​കെ വാ​​​​യ്പ മു​​​​ന്‍വ​​​​ര്‍​ഷ​​​​ത്തെ 2,30,312.24 കോ​​​​ടി രൂ​​​​പ​​​​യി​​​​ല്‍നി​​​​ന്ന് 2,44,657.06 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി വ​​​​ര്‍​ധി​​​​ച്ചു. 6.23 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു വ​​​​ള​​​​ർ​​​​ച്ചാ​​​നി​​​​ര​​​​ക്ക്.


മൊ​​​​ത്ത​​​​വ​​​​രു​​​​മാ​​​​നം 3.75 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യോ​​​​ടെ 7824.33 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. ഫീ ​​​​വ​​​​രു​​​​മാ​​​​നം 13 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ 885.54 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. 4532.01 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്ത നി​​​​ഷ്‌​​​​ക്രി​​​​യ ആ​​​​സ്തി. മൊ​​​​ത്തം വാ​​​​യ്പ​​​​ക​​​​ളു​​​​ടെ 1.83 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. അ​​​​റ്റ​​​​നി​​​​ഷ്‌​​​​ക്രി​​​​യ ആ​​​​സ്തി 1165.16 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്.

മൊ​​​​ത്തം വാ​​​​യ്പ​​​​ക​​​​ളു​​​​ടെ 0.48 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. 73.45 ശ​​​​ത​​​​മാ​​​​ന​​​മാ​​​​ണു നീ​​​​ക്കി​​​​യി​​​​രിപ്പ് അ​​​​നു​​​​പാ​​​​തം. ഈ ​​​​പാ​​​​ദ​​​​ത്തോ​​​​ടെ ബാ​​​​ങ്കി​​​​ന്‍റെ അ​​​​റ്റ​​​​മൂ​​​​ല്യം 34819.84 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി വ​​​​ര്‍​ധി​​​​ച്ചു. 15.71 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് മൂ​​​​ല​​​​ധ​​​​ന പ​​​​ര്യാ​​​​പ്ത​​​​താ അ​​​​നു​​​​പാ​​​​തം. ബാ​​​​ങ്കി​​​​നു നി​​​​ല​​​​വി​​​​ൽ 1595 ബാ​​​​ങ്കിം​​​​ഗ് ഔ​​​​ട്ട്‌ലെറ്റു​​​​ക​​​​ളും 2082 എ​​​​ടി​​​​എം-​​​​സി​​​​ഡി​​​​എ​​​​മ്മു​​​​ക​​​​ളു​​​​മു​​​​ണ്ട്.