മാഗ്നൈറ്റ് എഎംടിയിലും സിഎൻജി അവതരിപ്പിച്ച് നിസാൻ
Saturday, October 18, 2025 11:52 PM IST
കൊച്ചി: സിഎൻജി പരിഷ്കരണം മാഗ്നൈറ്റ് ബിആർ-10 ഇസി-ഷിഫ്റ്റ് എഎംടിയിലേക്കുകൂടി വ്യാപിപ്പിച്ച് നിസാൻ മോട്ടോർ ഇന്ത്യ.
ഈ വർഷമാദ്യം മാഗ്നൈറ്റ് ബിആർ10 മാനുവൽ ട്രാൻസ്മിഷനു കൊണ്ടുവന്ന സർക്കാർ അംഗീകൃത സിഎൻജി റെട്രോഫിറ്റ്മെന്റ് കിറ്റ് മികച്ച പ്രതികരണം നേടിയതിനു പിന്നാലെയാണ് ഇസി-ഷിഫ്റ്റ് എഎംടിയിലേക്കുകൂടി സിഎൻജി വ്യാപിപ്പിച്ചത്.
സിഎൻജി റെട്രോഫിറ്റ് ചെയ്ത പുതിയ നിസാൻ മാഗ്നൈറ്റുകൾക്ക് സ്റ്റാൻഡേർഡ് ഫ്യുവൽ ലിഡുള്ള ഇന്റഗ്രേറ്റഡ് ഫ്യുവൽ ലിഡ് ഡിസൈൻ സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്.