ഇൻഷ്വറൻസ് സേവനത്തിൽ ഏജീസ്-സിഎസ്ബി പങ്കാളിത്തം
Saturday, October 18, 2025 11:52 PM IST
കൊച്ചി: ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് ഇന്ത്യയില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എസ്എംഇ) വ്യക്തിഗത സംരംഭകർക്കുമുള്ള ലൈഫ് ഇൻഷ്വറൻസ് സേവനങ്ങൾക്കായി സിഎസ്ബി ബാങ്കുമായി എസ്എംഇ ബാങ്ക് അഷ്വറൻസ് പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ സഹകരണമാണിത്.
സിഎസ്ബി ബാങ്കിന്റെ ചെറുകിട, ഇടത്തരം സംരംഭകർ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്കു ബിസിനസ് തുടർച്ച, സമ്പത്ത്, അവരുടെ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി രൂപകല്പന ചെയ്ത ഇഷ്ടാനുസൃത ലൈഫ് ഇൻഷ്വറൻസ് സേവനങ്ങൾ ലഭ്യമാക്കും. രാജ്യത്തുടനീളം 834 ശാഖകളും 800 എടിഎമ്മുകളുമുള്ള സിഎസ്ബി ബാങ്കിനുണ്ട്.