ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്ത് തൊ​​ഴി​​ലി​​ല്ലാ​​യ്മ നി​​ര​​ക്കി​​ൽ ഉ​​യ​​ർ​​ച്ച. ഓ​​ഗ​​സ്റ്റി​​ലെ 5.1 ശ​​ത​​മാ​​ന​​ത്തി​​ൽനി​​ന്ന് സെ​​പ്റ്റം​​ബ​​റി​​ൽ 5.2 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കാ​​ണ് നി​​ര​​ക്ക് ഉ​​യ​​ർ​​ന്ന​​ത്. ന​​ഗ​​ര​​മേ​​ഖ​​ല​​ക​​ളി​​ൽ നി​​ര​​ക്കി​​ൽ വ​​ലി​​യ മാ​​റ്റ​​മി​​ല്ലെ​​ങ്കി​​ലും ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ൽ തൊ​​ഴി​​ലി​​ല്ലാ​​യ്മ വ​​ർ​​ധി​​ക്കു​​ന്നു​​വെ​​ന്ന് ഏ​​റ്റ​​വും പു​​തി​​യ പീ​​രി​​യോ​​ഡി​​ക് ലേ​​ബ​​ർ ഫോ​​ഴ്സ് സ​​ർ​​വേ​​യു​​ടെ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലെ മാ​​ന്ദ്യ​​വും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ പു​​രു​​ഷ​​ന്മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കു​​മു​​ണ്ടാ​​യ തൊ​​ഴി​​ലി​​ല്ലാ​​യ്മ​​യു​​ടെ വ​​ർ​​ധ​​ന​​വു​​മാ​​ണ് ഈ ​​നി​​ര​​ക്ക് പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്ന​​ത്. രാ​​ജ്യ​​ത്ത് വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ സ്ത്രീ, ​​പു​​രു​​ഷ​​ന്മാ​​രു​​ടെ ഇ​​ട​​യി​​ൽ തൊ​​ഴി​​ലി​​ല്ലാ​​യ്മ കൂ​​ടി​​യി​​ട്ടു​​ണ്ട്.

മൊ​​ത്ത​​ത്തി​​ൽ പു​​രു​​ഷന്മാ​​രി​​ലെ തൊ​​ഴി​​ലി​​ല്ലാ​​യ്മ അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 5.1 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. വ​​നി​​ത​​ക​​ളി​​ലെ തൊ​​ഴി​​ലി​​ല്ലാ​​യ്മ 5.5 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കാ​​ണ് വ​​ർ​​ധി​​ച്ച​​ത്. ഓ​​ഗ​​സ്റ്റി​​ൽ ഇ​​ത് 5.2 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ൽ ഉ​​യ​​ർ​​ന്നു

ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ലി​​ല്ലാ​​യ്മ ഓ​​ഗ​​സ്റ്റി​​ൽ 4.3 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. ഇ​​ത് 4.6 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. പു​​രു​​ഷ​​ന്മാ​​രി​​ലെ തൊ​​ഴി​​ലി​​ല്ലാ​​യ്മ ഗ്രാ​​മീ​​ണ ഇ​​ട​​ങ്ങ​​ളി​​ൽ 4.5 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 4.7 ആ​​യി ഉ​​യ​​ർ​​ന്നു. വ​​നി​​ത​​ക​​ളി​​ൽ ഓ​​ഗ​​സ്റ്റി​​ലെ 5.2 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 5.5 ശ​​ത​​മാ​​ന​​മാ​​യി കൂ​​ടി.

ന​​ഗ​​ര​​ങ്ങ​​ളി​​ൽ നേ​​രി​​യ വ​​ർ​​ധ​​ന

ന​​ഗ​​ര​​മേ​​ഖ​​ല​​ക​​ളി​​ലെ തൊ​​ഴി​​ലി​​ല്ലാ​​യ്മ​​യി​​ൽ നേ​​രി​​യ വ​​ർ​​ധ​​ന​​വു​​ണ്ടാ​​യി. 6.7 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 6.8 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കെ​​ത്തി. സ്ത്രീ​​ക​​ളി​​ലാ​​ണ് തൊ​​ഴി​​ലി​​ല്ലാ​​യ്മ നി​​ര​​ക്ക് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ. ഓ​​ഗ​​സ്റ്റി​​ലെ 8.9 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 9.3 ശ​​ത​​മാ​​ന​​മാ​​യി​​ട്ടാ​​ണ് സ്ത്രീ​​ക​​ളി​​ലെ തൊ​​ഴി​​ലി​​ല്ലാ​​യ്മ ഉ​​യ​​ർ​​ന്ന​​ത്. പു​​രു​​ഷ​​ന്മാ​​രി​​ൽ ഇ​​ത് ആ​​റ് ശ​​ത​​മാ​​ന​​മാ​​ണ്. 5.9 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് നേ​​രി​​യ വ​​ർ​​ധ​​ന.

യു​​വാ​​ക്ക​​ളി​​ലും നി​​ര​​ക്ക് ഉ​​യ​​ർ​​ന്നു


15 മു​​ത​​ൽ 29 വ​​യ​​സ് വ​​രെ​​യു​​ള്ള​​വ​​രി​​ലെ തൊ​​ഴി​​ലി​​ല്ലാ​​യ്മ നി​​ര​​ക്ക് മൂ​​ന്നു മാ​​സ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലാ​​ണ്. 14.6 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 15 ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​ച്ചു. ഉ​​ത്സ​​വ​​സീ​​സ​​ണ്‍ ആ​​യ​​തോ​​ടെ വ​​രും മാ​​സ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്ക​​പ്പെ​​ടു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.

എ​​ൽ​​എ​​ഫ്പി​​ആ​​ർ വർധിച്ചു

തൊ​​ഴി​​ൽ ചെ​​യ്യു​​ന്ന​​വ​​രോ സ​​ജീ​​വ​​മാ​​യി ജോ​​ലി അ​​ന്വേ​​ഷി​​ക്കു​​ന്ന​​വ​​രോ ആ​​യ ജ​​ന​​സം​​ഖ്യ​​യു​​ടെ വി​​ഹി​​ത​​മാ​​യ ലേ​​ബ​​ർ ഫോ​​ഴ്സ് പാ​​ർ​​ട്ടി​​സി​​പ്പേ​​ഷ​​ൻ റേ​​റ്റ് (എ​​ൽ​​എ​​ഫ്പി​​ആ​​ർ) സെ​​പ്റ്റം​​ബ​​റി​​ൽ അ​​ഞ്ച് മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 55.3 ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​ച്ചു. ഓ​​ഗ​​സ്റ്റി​​ൽ 55 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. ഗ്രാ​​മ​​പ്ര​​ദേ​​ശ​​ത്ത് 57 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 57.4 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് ഉയർന്ന പ്പോൾ ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ മാ​​റ്റ​​മി​​ല്ലാ​​തെ 50.9 ശ​​ത​​മാ​​ന​​ത്തിൽ നി​​ല​​നി​​ന്നു.

വ​​നി​​ത​​ക​​ളു​​ടെ എ​​ൽ​​എ​​ഫ്പി​​ആ​​ർ 34.1 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. ഈ ​​വ​​ർ​​ഷം മേ​​യ് മാ​​സ​​ത്തി​​നു​​ശേ​​ഷ​​മു​​ള്ള വ​​ർ​​ധ​​ന​​വാ​​ണ്. പു​​രു​​ഷ​​ന്മാ​​രു​​ടെ എ​​ൽ​​എ​​ഫ്പി​​ആ​​റി​​ൽ നേ​​രി​​യ ഉ​​യ​​ർ​​ച്ച​​യു​​ണ്ടാ​​യി. 77 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 77.1 ശ​​ത​​മാ​​ന​​മാ​​യി.

ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പു​​രു​​ഷ​​ന്മാ​​രു​​ടെ പ​​ങ്കാ​​ളി​​ത്തം 77.9 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 78.1 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കും വ​​നി​​ത​​ക​​ളു​​ടേ​​ത് 37.4 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 37.9 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കും ഉ​​യ​​ർ​​ന്നു. ഇ​​തി​​നു വി​​പ​​രീ​​ത​​മാ​​യി, ന​​ഗ​​ര​​ങ്ങ​​ളി​​ലെ പു​​രു​​ഷ പ​​ങ്കാ​​ളി​​ത്തം നേ​​രി​​യ തോ​​തി​​ൽ കു​​റ​​ഞ്ഞ് 75.3 ശ​​ത​​മാ​​ന​​മാ​​യി, അ​​തേ​​സ​​മ​​യം സ്ത്രീ ​​പ​​ങ്കാ​​ളി​​ത്തം 26.1 ശ​​ത​​മാ​​ന​​ത്തി​​ൽ സ്ഥി​​ര​​ത പു​​ല​​ർ​​ത്തി.

യു​​വാ​​ക്ക​​ളി​​ലെ പ​​ങ്കാ​​ളി​​ത്തം 41.3 ശ​​ത​​മാ​​ന​​മാ​​യി നാ​​ലു മാ​​സ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലെ​​ത്തി. വ​​നി​​ത​​ക​​ളു​​ടെ പ​​ങ്കാ​​ളി​​ത്തം 21.7 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ന്ന​​താ​​ണ് ഇ​​തി​​നു കാ​​ര​​ണ​​മാ​​യ​​ത്. യു​​വ പു​​രു​​ഷ​​ന്മാ​​രു​​ടെ പ​​ങ്കാ​​ളി​​ത്തം 60.7 ശ​​ത​​മാ​​ന​​ത്തി​​ൽ ത​​ന്നെ മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​രു​​ന്നു.