ധാരണാപത്രം ഒപ്പുവച്ചു
Saturday, October 18, 2025 11:52 PM IST
തിരുവനന്തപുരം: കേരളത്തിന്റെ ഇന്നൊവേഷൻ ഇക്കോ സിസ്റ്റത്തിന് വലിയ ഉണർവ് നൽകി, ട്രെസ്റ്റ് റിസർച്ച് പാർക്ക്, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ), കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ എന്നിവ തമ്മിൽ സുപ്രധാന ധാരണാപത്രം ഒപ്പുവച്ചു.
ഇലക്ട്രിക്, സ്മാർട്ട് മൊബിലിറ്റി സാങ്കേതിക വിദ്യകളിൽ സംസ്ഥാനത്തെ ഒരു ഗവേഷണ- വികസന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പങ്കാളിത്തം.
വാഹനങ്ങൾക്കും അനുബന്ധ ഘടകങ്ങൾക്കുമുള്ള ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ രംഗത്തെ എആർഎഐ യുടെ വൈദഗ്ധ്യവും കേരളത്തിലെ മൊബിലിറ്റി മേഖലയ്ക്ക് ഗുണകരമാകും.