ദീ​​പാ​​വ​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ തു​​ട​​ക്കം കു​​റി​​ക്കു​​ന്ന ധ​​ൻ​​തേ​​ര​​സ് ദി​​ന​​ത്തി​​ൽ അ​മൂ​ല്യ ലോ​ഹ​ങ്ങ​ൾ വാ​ങ്ങി​ക്കു​ന്ന പ​തി​വ് ഇ​ന്ത്യ​ക്കാ​ർ​ക്കു​ണ്ട്. കൂ​ടു​ത​ലാ​യും സ്വ​​ർ​​ണം, വെ​​ള്ളി, മ​റ്റ് ലോ​​ഹ​ങ്ങ​ളാ​ൽ നി​​ർ​​മി​​ത​​മാ​​യ പാ​​ത്ര​​ങ്ങ​​ൾ വാ​​ങ്ങി​​ക്കൊ​​ണ്ടാ​​ണ് ആ​​ഘോ​​ഷി​​ക്കു​​ന്ന​​ത്. സ്വ​ർ​ണം, വെ​ള്ളി, പ്ലാ​റ്റി​നം എ​ന്നീ അ​മൂ​ല്യ ലോ​ഹ​ങ്ങ​ൾ​ക്കും ചെ​ന്പി​നും ഇ​പ്പോ​ൾ ഉ​യ​ർ​ന്ന വി​ല​യാ​ണ്.

ഇ​​ന്ത്യ​​യി​​ൽ വെ​​ള്ളി എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന വി​​ല​​യി​​ലാ​​ണ്. പ​​ര​​ന്പ​​രാ​​ഗ​​ത​​മാ​​യി സ്വ​​ർ​​ണ​​ത്തി​​ൽ ആ​​കൃ​​ഷ്ട​​രാ​​യി​​രു​​ന്ന ഇ​​ന്ത്യ​​ക്കാ​​ർ 2025ൽ 14 ​​വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലെ​​ത്തി​​യ വെ​​ള്ളി​​യി​​ലേ​​ക്ക് തി​​രി​​യു​​ക​​യാ​​ണ്. ഇ​​ന്ത്യ​​യി​​ൽ വെ​ള്ളി​ക്ക് വാ​ങ്ങ​ൽ ഉ​യ​ർ​ന്ന​തോ​ടെ ഇ​തി​നു ക്ഷാ​​മം നേ​​രി​​ടു​​ക​​യാ​​ണ്. ഇ​​ന്ത്യ​​യി​​ൽ മാ​​ത്ര​​മ​​ല്ല ആ​​ഗോ​​ള​​ത​​ല​​ത്തി​​ലും ഇ​തേ ​അ​​വ​​സ്ഥ​​യാ​​ണ്.

വെ​​ള്ളി​​ക്ക് രാ​​ജ്യ​​ത്ത് എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന വി​​ല നി​​ല​​നിൽക്കു​​ന്ന സ​​മ​​യ​​ത്ത് വെ​​ള്ളി​​പ്പാത്ര​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​നാ​​ണ് ഇ​​ന്ത്യ​​ക്കാ​​ർ പ്ര​​ധാ​​ന്യം കൊ​​ടു​​ക്കു​​ന്ന​​ത്. അ​​തി​​നൊ​​രു കാ​​ര​​ണ​​മു​​ണ്ട്. വെ​​ള്ളി​​പ്പാ​​ത്ര​​ങ്ങ​​ൾ വി​​ൽ​​ക്കു​​ന്പോ​​ൾ നി​​കു​​തി ലാ​​ഭി​​ക്കു​​മെ​​ന്ന ധാ​​ര​​ണ​​യാ​​ണ്. കാ​​ര​​ണം വെ​​ള്ളി നാ​​ണ​​യ​​ങ്ങ​​ളു​​ടെ​​യും വെ​​ള്ളി​​ക്ക​​ട്ടി​​ക്ക​​ളു​​ടെ​​യും വി​​ൽ​​പ്പ​​ന​​യ​​്ക്ക് ഹ്ര​​സ്വ​​കാ​​ല അ​​ല്ലെ​​ങ്കി​​ൽ ദീ​​ർ​​ഘ​​കാ​​ല നി​​കു​​തി ചു​​മ​​ത്തും. എ​​ന്നാ​​ൽ, വെ​​ള്ളിപ്പാത്ര​​ങ്ങ​​ളു​​ടെ വി​​ൽ​​പ്പ​​ന​​യി​​ലൂ​​ടെ നി​​കു​​തി​​ര​​ഹി​​ത​​മാ​​യി പ​​ണം നേ​​ടാ​​നു​​മാ​​കും. അ​​തു​​കൊ​​ണ്ട് 2025ലെ ​​ധ​​ൻ​​തേ​​ര​​സി​​ൽ സ്വ​​ർ​​ണ​​ത്തി​​ന്‍റെ വി​​ല​​ക്ക​​യ​​റ്റ​​ത്തെ​​പ്പോ​​ലും മ​​റി​​ക​​ട​​ന്ന് വെ​ള്ളി അ​​മൂ​​ല്യ​​ലോ​​ഹ​​മാ​​യി.

വെ​​ള്ളി​​യു​​ടെ ശ​​രാ​​ശ​​രി വി​​ല വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ൽ 1.75 ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ലും തെ​ക്കേയി​​ന്ത്യ​​യി​​ൽ ര​​ണ്ടു ല​​ക്ഷ​​ത്തി​​ലു​​മാ​​ണ്. ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ വെ​​ള്ളി​​ക്കു​​ണ്ടാ​​യ കു​​തി​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​യി​​ലെ വി​​ല ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 98 ശ​​ത​​മാ​​നം വ​​ർ​​ധ​​ിച്ചു. വെ​​ള്ളി​​യു​​ടെ ആ​​വ​​ശ്യ​​ക​​ത ഉ​​യ​​ർ​​ന്ന​​തോ​​ടെ ദീ​​ർ​​ഘ​​കാ​​ല പ്ര​​വ​​ച​​ന​​ങ്ങ​​ളും വി​​ല ഉ​​യ​​രു​​മെ​​ന്ന് ത​​ന്നെ​​യാ​​ണ്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ സ​​മ​​യ​​ത്ത് കി​​ലോ​​യ്ക്ക് 96,000 രൂ​​പ​​യാ​​യി​​രു​​ന്ന വെ​​ള്ളി നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 93 ശ​​ത​​മാ​​നം റി​​ട്ടേ​​ണാ​​ണ് ന​​ൽ​​കു​​ന്ന​​ത്. മ​​റു​​വ​​ശ​​ത്ത് സ്വ​​ർ​​ണം 55 ശ​​ത​​മാ​​നം റി​​ട്ടേ​​ണും ന​​ൽ​​കു​​ന്നു​​ണ്ട്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഒ​​ക്‌ടോബ​​റി​​ൽ 10 ഗ്രാ​​മി​​ന് 83,800 രൂ​​പ​​യി​​ൽ​​നി​​ന്ന് ഈ ​​വ​​ർ​​ഷം സ്വ​​ർ​​ണ​​ത്തി​​ന്‍റെ വി​​ല 1,29,500 രൂ​​പ​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു.

വെ​​ള്ളി വി​​ൽ​​ക്കു​​ന്പോ​​ൾ 24 മാ​​സ​​ത്തി​​ൽ താ​​ഴെ​​യാ​​ണ് കൈ​​വ​​ശം വ​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ 15%-20% വ​​രെ ഹ്ര​​സ്വ​​കാ​​ല മൂ​​ല​​ധ​​ന നേ​​ട്ട നി​​കു​​തി​​ക്ക് (എ​​സ്ടി​​സി​​ജി)​​ വി​​ധേ​​യ​​മാ​​കും. അ​​ല്ലെ​​ങ്കി​​ൽ 2024 ബ​​ജ​​റ്റ് മാ​​റ്റ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ഇ​​ൻ​​ഡെ​​ക്സേ​​ഷ​​ൻ ഇ​​ല്ലാ​​തെ 12.5 ശ​​ത​​മാ​​നം നി​​ര​​ക്കി​​ൽ ദീ​​ർ​​ഘ​​കാ​​ല മൂ​​ല​​ധ​​ന നേ​​ട്ട നി​​കു​​തി (എ​​ൽ​​ടി​​സി​​ജി) ബാ​​ധ​​ക​​മാ​​കും.

വെ​​ള്ളി​​യു​​ടെ വി​​ൽ​​പ്പ​​ന ന​​ട​​പ​​ടി​​ക​​ൾ മു​​ഴു​​വ​​നും നി​​കു​​തി​​ര​​ഹി​​ത​​മാ​​ക്കാ​​നു​​ള്ള വ​​ഴി​​ക​​ളു​​മു​​ണ്ട്. ഇ​​ൻ​​കം ടാ​​ക്സ് ആ​​ക്ട് 1961 പ്ര​​കാ​​രം ത​​ളി​​ക​​ക​​ൾ, സ്പൂ​​ണു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന വെ​​ള്ളിപ്പാ​​ത്ര​​ങ്ങ​​ളെ വ്യ​​ക്തി​​പ​​ര​​മാ​​യ വ​​സ്തു​​ക്ക​​ൾ എ​​ന്ന പ​​ട്ടി​​ക​​യി​​ൽ പെ​​ടു​​ത്തി നി​​കു​​തി​​യി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കാ​​നാ​​കും. വെ​​ള്ളി നാ​​ണ​​യ​​ങ്ങ​​ൾ, ക​​ട്ടി​​ക​​ൾ എ​​ന്നി​​വ​​യി​​ലെ നി​​ക്ഷേ​​പ​​ത്തി​​നു പ​​ക​​രം ദൈ​​നം​​ദി​​നം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വെ​​ള്ളി​​പ്പാ​​ത്ര​​ങ്ങ​​ളി​​ൽ നി​​ക്ഷേ​​പം ന​​ട​​ത്തു​​ന്ന​​ത് ഹ്ര​​സ്വ​​കാ​​ല, ദീ​​ർ​​ഘ​​കാ​​ല നി​​കു​​തി ഒ​​ഴി​​വാ​​ക്കാ​​നു​​മെ​​ങ്കി​​ലും ഇ​​ത് സ​​ങ്കീ​​ർ​​ണ​​മാ​​ണ്.

ആ​​ദാ​​യ നി​​കു​​തി നി​​യ​​മത്തിൽ

നി​​യ​​മ​​ത്തി​​ലെ സെ​​ഷ​​ൻ 2(14) മൂ​​ല​​ധ​​ന ആ​​സ്തി​​ക​​ളെ നി​​ർ​​വ​​ചി​​ക്കു​​ന്ന​​ത് നി​​കു​​തി​​ദാ​​യ​​ക​​നോ അ​​വ​​രു​​ടെ കു​​ടും​​ബ​​മോ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വ​​സ്ത്ര​​ങ്ങ​​ൾ, ഫ​​ർ​​ണി​​ച്ച​​റു​​ക​​ൾ, പാ​​ത്ര​​ങ്ങ​​ൾ എ​​ന്നി​​വ​​യെ ഒ​​ഴി​​വാ​​ക്കി​​യാ​​ണ്. ഇ​​വ​​യെ വ്യ​​ക്തി​​പ​​ര​​മാ​​യ വ​​സ്തു​​ക്ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ലാ​​ണ് പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
വെ​​ള്ളി ആ​​ഭ​​ര​​ണ​​ങ്ങ​​ളും ക​​ട്ടി​​ക​​ളും നാ​​ണ​​യ​​ങ്ങ​​ളും നി​​കു​​തി വി​​ധേ​​യ​​മാ​​ണ്. ആ​​ഭ​​ര​​ണ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള നി​​യ​​മ​​പ്ര​​കാ​​രം സ്വ​​ർ​​ണം, വെ​​ള്ളി, പ്ലാ​​റ്റി​​നം എ​​ന്നി​​വ, അ​​വ പാ​​ത്ര​​ങ്ങ​​ളി​​ൽ പ​​തി​​പ്പി​​ച്ച​​താ​​ണെ​​ങ്കി​​ൽ പോ​​ലും നി​​കു​​തി​​യി​​ൽ പെ​​ടും. ഇ​​തി​​നൊ​​രു പ്ര​​ശ്ന​​മു​​ണ്ട്; വ്യ​​ക്തി​​ഗ​​ത ഇ​​ന​​ങ്ങ​​ളാ​​യി തി​​രി​​ച്ചി​​രി​​ക്കു​​ന്ന വെ​​ള്ളി​​പ്പാ​​ത്ര​​ങ്ങ​​ളെ ആ​​ഭ​​ര​​ണ​​ങ്ങ​​ളായാണോ അ​​ല്ലെ​​ങ്കി​​ൽ വീ​​ട്ടു​​പ​​ക​​ര​​ണ​​ങ്ങ​​ളാ​​യാണോ പ​​രി​​ഗ​​ണി​​ക്കേണ്ടത് എ​​ന്നതാ​​ണ്.


ദൈ​​ന​​ദി​​നം ആ​​വ​​ശ്യ​​ത്തി​​നോ, ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​നോ, പൂ​​ജ​​യ്ക്കോ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വെ​​ള്ളി ത​​ളി​​ക​​ക​​ൾ, പാ​​ത്ര​​ങ്ങ​​ൾ പോ​​ലു​​ള്ള വ്യ​​ക്തി​​പ​​ര​​മാ​​യ വ​​സ്തു​​ക്ക​​ളെ മൂ​​ല​​ധ​​ന നി​​കു​​തി​​യി​​ൽ നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് ഇ​​ൻ​​കം​​ടാ​​ക്സ് ഡി​​പ്പാ​​ർ​​ട്ട​​മെ​​ന്‍റ് വെ​​ബ്സൈ​​റ്റി​​ൽ പ​​റ​​യു​​ന്നു.

ഈ ​​പാ​​ത്ര​​ങ്ങ​​ൾ ന്യാ​​യ​​മാ​​യ ഉ​​പ​​യോ​​ഗ​​ത്തി​​നാ​​ക​​ണം. ഇ​​വ ഒ​​രു ശേ​​ഖ​​ര​​മാ​​കാ​​തെ വീ​​ട്ടാ​​വ​​ശ്യ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​യാ​​ണം. പാ​​ത്ര​​ങ്ങ​​ളു​​ടെ വി​​പു​​ല​​മാ​​യ ശേ​​ഖ​​രം നി​​ക്ഷേ​​പ​​മാ​​യി ക​​ണ​​ക്കി​​ലെ​​ടു​​ത്ത് നി​​കു​​തി ചു​​മ​​ത്ത​​പ്പെ​​ടും. ഒ​​രാ​​ൾ വ​​ലി​​യ തോ​​തി​​ൽ വെ​​ള്ളി​​പ്പാ​​ത്ര​​ങ്ങ​​ൾ വി​​ല്ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ, വീ​​ട്ടാ​​വ​​ശ്യ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ച്ച​​തി​​നു തെ​​ളി​​വി​​ല്ലെ​​ങ്കി​​ൽ നി​​കു​​തി​​ക്കു വി​​ധേ​​യ​​മാ​​കും. നി​​കു​​തി ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ന് നി​​കു​​ത​​ിദാ​​യ​​ക​​ർ പാ​​ത്ര​​ങ്ങ​​ൾ വാ​​ങ്ങി​​യ​​തി​​ന്‍റെ ര​​സീ​​തു​​കളും അ​​വ പ​​തി​​വാ​​യി ഉ​​പ​​യോ​​ഗി​​ച്ച​​തി​​ന്‍റെ ഫോ​​ട്ടോ​​ക​​ളും കു​​ടും​​ബ​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ച്ച​​തി​​ന്‍റെ സ​​ത്യ​​വാ​​ങ്മൂ​​ല​​വും ന​​ൽ​​കേ​​ണ്ട​​താ​​യി​​വ​​രും.

ചാ​​ർ​​ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റുമാ​​ർ പ​​റ​​യു​​ന്ന​​ത്

വെ​​ള്ളി​​യു​​ടെ വി​​ൽ​​പ്പ​​ന​​യി​​ലെ നി​​കു​​തി​​യെ​​ക്കു​​റി​​ച്ച് ചാ​​ർ​​ട്ടേ​​ഡ് അ​​ക്കൗ​​ണ്ടന്‍റുമാ​​ർ​​ക്ക് വ്യ​​ത്യ​​സ്ത​​മാ​​യ അ​​ഭി​​പ്രാ​​യ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. മൂ​​ല​​ധ​​ന ആ​​സ്തി​​ക​​ൾ വി​​ൽ​​ക്കു​​ന്ന​​തി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന ലാ​​ഭ​​ത്തി​​ന് നി​​കു​​തി ന​​ൽ​​കേ​​ണ്ട​​താ​​ണ്. വീ​​ട്ടു​​പ​​ക​​ര​​ണ​​ങ്ങ​​ൾ മൂ​​ല​​ധ​​ന ആ​​സ്തി​​ക​​ള​​ല്ല. വീ​​ട്ടു​​കാ​​ര്യ​​ങ്ങ​​ൾ​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വെ​​ള്ളി​​പ്പാ​​ത്ര​​ങ്ങ​​ൾ നി​​കു​​തി​​ര​​ഹി​​ത​​മാ​​ണ്. എ​​ന്നാ​​ൽ, ഇ​​വ​​യു​​ടെ ശേ​​ഖ​​രം വീ​​ട്ടു​​കാ​​ര്യ​​ങ്ങ​​ളേക്കാ​​ൾ ഉ​​പ​​രി​​യാ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ൽ നി​​കു​​തി ബാ​​ധ​​ക​​മാ​​കു​​മെ​​ന്നാ​​ണ് ഒ​​രു ചാ​​ർ​​ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ് പ​​റ​​യു​​ന്ന​​ത്.

2010 ൽ ​​വെ​​ള്ളി വാ​​ങ്ങി 2025 ൽ ​​വി​​ൽ​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ, ലാ​​ഭം 10 ല​​ക്ഷം രൂ​​പ​​യോ അ​​തി​​ൽ കൂ​​ടു​​ത​​ലോ- വാ​​ർ​​ഷി​​ക വി​​വ​​ര പ്ര​​സ്താ​​വ​​ന​​യി​​ൽ കാ​​ണി​​ക്കും. ചാ​​ർ​​ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ് അ​​ത് വ​​രു​​മാ​​ന​​മാ​​യി കാ​​ണി​​ച്ചേ​​ക്കാം. നി​​കു​​തിയി​​ള​​വ് ക്ലെ​​യിം ചെ​​യ്യു​​ന്ന​​തി​​ന് തെ​​ളി​​വ് ആ​​വ​​ശ്യ​​മാ​​യിവ​​രും, അ​​ല്ലാ​​ത്ത​​പ​​ക്ഷം എ​​ൽ​​ടി​​സി​​ജി നേ​​രി​​ടേ​​ണ്ടി​​വ​​രും, കൂ​​ടാ​​തെ അ​​ട​​യ്ക്കാ​​ത്ത നി​​കു​​തി​​യു​​ടെ 200% വ​​രെ പി​​ഴ​​യും നേ​​രി​​ടേ​​ണ്ടി​​വ​​രും.

വെ​​ള്ളി​​പ്പാ​​ത്ര​​ങ്ങ​​ൾ സ​​മ്മാ​​ന​​മാ​​യി ല​​ഭി​​ച്ച​​താ​​ണെ​​ങ്കി​​ൽ അ​​ല്ലെ​​ങ്കി​​ൽ പാ​​ര​​ന്പ​​ര്യ​​മാ​​യി ല​​ഭി​​ച്ച​​താ​​ണെ​​ങ്കി​​ൽ, കാ​​ര്യ​​ങ്ങ​​ൾ വ്യ​​ത്യ​​സ്ത​​മാ​​ണ്. അ​​ടു​​ത്ത ബ​​ന്ധു​​ക്ക​​ളി​​ൽനി​​ന്ന് വി​​വാ​​ഹ സ​​മ്മാ​​ന​​മാ​​യും അ​​ല്ലാ​​ത്ത​​പ്പോ​​ഴും ല​​ഭി​​ക്കു​​ന്ന വെ​​ള്ളിപ്പാ​​ത്ര​​ങ്ങ​​ൾ​​ക്ക് നി​​കു​​തി​​യി​​ല്ല. എ​​ന്നാ​​ൽ, ബ​​ന്ധു​​ക്ക​​ള​​ല്ലാ​​ത്ത​​വ​​രി​​ൽ​​നി​​ന്ന് 50,000 രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ലു​​ള്ള വെ​​ള്ളിപ്പാ​​ത്ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സ​​മ്മാ​​ന​​ങ്ങ​​ൾ​​ക്ക് ‘മ​​റ്റ് സ്രോ​​ത​​സു​​ക​​ളി​​ൽ നി​​ന്നു​​ള്ള വ​​രു​​മാ​​നം’ എ​​ന്ന നി​​ല​​യി​​ൽ നി​​കു​​തി ന​​ൽ​​കേ​​ണ്ടി​​വ​​രും. പാ​​ര​​ന്പ​​ര്യ​​മാ​​യി ല​​ഭി​​ച്ച വെ​​ള്ളി പാ​​ത്ര​​ങ്ങ​​ൾ​​ക്ക് നി​​കു​​തി​​ര​​ഹി​​ത​​മാ​​ണ്. പ​​ക്ഷേ അ​​ത് വി​​ൽ​​ക്കു​​ന്പോ​​ൾ നി​​കു​​തി​​യു​​ണ്ടോ എ​​ന്ന​​ത് വ്യ​​ക്തി​​ഗ​​ത ഉ​​പ​​ഭോ​​ഗ വ​​സ്തു എ​​ന്ന ത​​രംതി​​രി​​വി​​നെ ആ​​ശ്ര​​യി​​ച്ചി​​രി​​ക്കും.

വെ​​ള്ളി​​യി​​ൽ​​നി​​ന്നു​​ള്ള വ​​രു​​മാ​​നം സ്വ​​ർ​​ണ​​ത്തെ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ്. വെ​​ള്ളി​​പ്പാ​​ത്ര​​ങ്ങ​​ൾ നി​​കു​​തി ലാ​​ഭി​​ക്കാ​​നു​​ള്ള വ​​ഴി​​യു​​മാ​​ണ്. എന്നാ​​ൽ, ഇ​​വ ആ​​ദ്യം ദൈ​​നം​​ദി​​ന ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്ക​​ണം. ഇ​​തി​​ൽ എ​​ന്തെ​​ങ്കി​​ലും തെ​​റ്റു​​പ​​റ്റി​​യാ​​ൽ ഓ​​ഡി​​റ്റിം​​ഗി​​നും നി​​കു​​തി​​ക​​ൾ​​ക്കും പി​​ഴ​​ക​​ൾ​​ക്കും വി​​ധേ​​യ​​മാ​​കും. പാ​​ര​​ന്പ​​ര്യ​​മാ​​യി ല​​ഭി​​ച്ച വെ​​ള്ളി​​പാ​​ത്ര​​ങ്ങ​​ൾ നി​​കു​​തി​​ര​​ഹി​​ത​​മാ​​ണോ​​യെ​​ന്ന​​റി​​യാ​​ൻ വി​​ദ​​ഗ്ധ​​രു​​ടെ അ​​ഭി​​പ്രാ​​യം തേ​​ട​​ണം.