പ്രീബുക്കിംഗിലൂടെ 20 മിനിറ്റില്‍ സ്കോഡ ആര്‍എസ് വിറ്റുതീര്‍ന്നു
Monday, October 20, 2025 12:28 AM IST
കൊച്ചി: സ്കോഡയുടെ പ്രസിദ്ധ മോഡലായ ഒക്ടേവിയ ആര്‍എസ് വീണ്ടും അവതരിപ്പിച്ചുകൊണ്ട് സ്കോഡ ഓട്ടോ ഇന്ത്യ 25-ാം വാര്‍ഷികം ആഘോഷിച്ചു. ഫുള്ളി-ബില്‍റ്റ് യൂണിറ്റായി നിശ്ചിത എണ്ണം മാത്രം അവതരിപ്പിച്ച ഒക്ടേവിയ ആര്‍എസ് പ്രീബുക്കിംഗ് ആരംഭിച്ച് 20 മിനിറ്റിനുള്ളില്‍ എല്ലാം വിറ്റുതീര്‍ന്നെന്ന് സ്കോഡ ഇന്ത്യ പത്രക്കുറിപ്പില്‍ അറിയിച്ചു. നവംബര്‍ ആറുമുതല്‍ വാഹനങ്ങൾ ലഭ്യമാകും.
195 കിലോവാട്ട് (265 പിഎസ്) പവറും 370 എന്‍എം ടോര്‍ക്കും പകരുന്ന 2.0 ടിഎസ്ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എൻജിനാണ് ഒക്ടേവിയ ആര്‍എസിന്റെ പ്രധാന മികവെന്ന് പുതിയ മോഡല്‍ അവതരിപ്പിച്ച സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.
7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ഈ കാര്‍ വെറും 6.4 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്ററിലേക്ക് വേഗത കൈവരിക്കും. പരമാവധി വേഗത ഇലക്ട്രോണിക്കലായി 250 കിലോമീറ്റർ എന്നു പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ ഇതിന്റെ നൂതന ഷാസി സെറ്റപ്പ്, പ്രോഗ്രസീവ് സ്റ്റിയറിംഗ്, സ്പോര്‍ട്സ് സസ്പെന്ഷന് എന്നിവ കൃത്യമായ ഹാന്‍ഡ്ലിംഗും ഡ്രൈവിംഗ് ഡൈനാമിക്സും നല്‍കുന്നുവെന്നും ആശിഷ് ഗുപ്ത പറഞ്ഞു.