ദീ​പാ​വ​ലി വേ​ള​യി​ൽ ഇ​ന്ത്യ​ൻ ഓ​ഹ​രി ഇ​ൻ​ഡ​ക്‌​സു​ക​ൾ തി​ള​ങ്ങു​മെ​ന്ന്‌ വ്യ​ക്ത​മാ​യ​തോ​ടെ ഉ​ത്സാ​ഹം കാ​ണി​ക്കാ​തെ അ​ക​ന്നു ക​ളി​ച്ച വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ നി​ക്ഷേ​പ​ക​രാ​യി. മു​ൻ​നി​ര ഇ​ൻ​ഡ​ക്‌​സു​ക​ൾ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വാ​ര​ത്തി​ലും മി​ക​വ്‌ കാ​ണി​ച്ചു, ബാ​ങ്ക്‌ നി​ഫ്‌​റ്റി ഇ​ൻ​ഡ​ക്‌​സ്‌ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക്‌ പ്ര​വേ​ശി​ച്ചു. ഈ ​വാ​രം നി​ഫ്‌​റ്റി റി​ക്കാ​ർ​ഡ്‌ പ്ര​ക​ട​നം കാ​ഴ്‌​ച​വ​യ്ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു നി​ക്ഷേ​പ​ക​ർ. നി​ഫ്‌​റ്റി സൂ​ചി​ക 424 പോ​യി​ന്‍റും സെ​ൻ​സെ​ക്‌​സ്‌ 1451 പോ​യി​ന്‍റും പ്ര​തി​വാ​ര മി​ക​വി​ലാ​ണ്, ര​ണ്ട്‌ സൂ​ചി​ക​യും ഒ​ന്ന​ര ശ​ത​മാ​ന​ത്തി​ൽ അ​ധി​കം ക​ഴി​ഞ്ഞ​വാ​രം മു​ന്നേ​റി.

ഹി​ന്ദു ക​ല​ർ​ണ്ട​ർ വ​ർ​ഷ​മാ​യ വി​ക്രം സം​വ​ത്ത്‌ 2082നെ ​വ​ര​വേ​ൽ​ക്കാ​ൻ വി​പ​ണി ഒ​രു​ങ്ങി. നാ​ളെ ഉ​ച്ച​യ്‌​ക്ക്‌ ന​ട​ക്കു​ന്ന മു​ഹൂ​ർ​ത്ത വ്യാ​പാ​ര​ത്തി​നു ത​യാ​റെ​ടു​ക്കു​ക​യാ​ണു നി​ക്ഷേ​പ​ർ. 2081 സം​വ​ത്‌ വ​ർ​ഷ​ത്തി​ൽ ബോം​ബെ സെ​ൻ​സെ​ക്‌​സ്‌ 5.3 ശ​ത​മാ​ന​വും നി​ഫ്‌​റ്റി സൂ​ചി​ക ആ​റ്‌ ശ​ത​മാ​നം ഉ​യ​ർ​ന്നു. സം​വ​ത്‌ വ​ർ​ഷ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫണ്ടുകൾ 4.7 ട്രി​ല്യ​ൺ രൂ​പ​യാ​ണു‌ നി​ക്ഷേ​പി​ച്ച​ത്‌.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ നി​ന്നു​ള്ള പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ളു​ടെ വേ​ലി​യേ​റ്റം ഒ​രു പ​രി​ധി വ​രെ ഇ​ന്ത്യ​ൻ കു​തി​പ്പി​നെ ത​ട​ഞ്ഞു. അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​നു​മാ​യി ന​ട​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ വി​പ​ണി​യു​ടെ അ​ടി​ത്ത കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. ട്രം​പി​ന്‍റെ ഭീ​ഷ​ണി​ക​ൾ ഇ​ന്ത്യ എ​ഴു​തി​ത്ത​ള്ളി​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തി​യെ​ങ്കി​ലും അ​തി​നെ അ​തി​ജീ​വി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം ധ​ന​മ​ന്ത്രാ​ല​യം നി​ല​നി​ർ​ത്തി​യ​ത്‌ രാ​ജ്യാ​ന്ത​ര ഫ​ണ്ടു​ക​ളെ ആ​ക​ർ​ഷി​ച്ചു.

റ​ഷ്യ​ൻ ക്രൂ​ഡ്‌ ഓ​യി​ൽ ഇ​റ​ക്കു​മ​തി ഉ​യ​ർ​ത്തി എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​ല​വ്‌ പ​തി​നാ​ലു ശ​ത​മാ​നം കു​റ​ച്ച​ത്‌ സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യ്‌​ക്ക്‌ വേ​ഗ​ത പ​ക​രും. അ​തേസ​മ​യം ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ​യു​ടെ മൂ​ല്യം ഒ​രു വ​ർ​ഷ​കാ​ല​യ​ള​വി​ൽ ഇ​ടി​ഞ്ഞു, ഈ ​ഇ​ടി​വ്‌ ഒ​റ്റ​പ്പെ​ട്ട സം​ഭ​വു​മ​ല്ല, മു​ൻ​നി​ര ക​റ​ൻ​സി​ക​ൾ എ​ല്ലാംത​ന്നെ പി​ന്നി​ട്ട ഏ​താ​നും മാ​സ​ങ്ങ​ളാ​യി ക​ന​ത്ത ചാ​ഞ്ചാ​ട്ട​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്. യു​എ​സ്‌ ഭീ​ഷ​ണി ത​ന്നെ​യാ​ണ് വി​ദേ​ശ ഫ​ണ്ടു​ക​ളെ ഇ​ന്ത്യ​യി​ൽ വി​ല്പ​ന​ക്കാ​രാ​ക്കി​യ​തും. അ​വ​രു​ടെ പി​ൻ​മാ​റ്റ​ത്തി​നി​ട​യി​ൽ രൂ​പ വി​റ്റ്‌ ഡോ​ള​ർ ശേ​ഖ​രി​ക്കാ​ൻ കാ​ണി​ച്ച തി​ടു​ക്കം തി​രി​ച്ച​ടി​യാ​യി.

നി​ഫ്‌​റ്റി സൂ​ചി​ക 25,285 പോ​യി​ന്‍റി​ൽ ട്രേ​ഡിം​ഗ് പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും വാ​ങ്ങ​ൽ താ​ത്പ​ര്യം ഉ​യ​രാ​ഞ്ഞ​തു മൂ​ലം തു​ട​ക്ക​ത്തി​ൽ ത​ള​ർ​ന്ന​തോ​ടെ ക​ഴി​ഞ്ഞ​വാ​രം വ്യ​ക്ത​മാ​ക്കി​യ 25,044ലെ ​താ​ങ്ങി​ൽ പ​രീ​ക്ഷ​ണ​ത്തി​നു മു​തി​ർ​ന്നു, ഒ​രു വേ​ള 25,063 വ​രെ താ​ഴ്‌​ന്ന അ​വ​സ​ര​ത്തി​ൽ ഫ​ണ്ടു​ക​ളി​ൽ ഉ​ട​ലെ​ടു​ത്ത ശ​ക്ത​മാ​യ വാ​ങ്ങ​ൽ താ​ത്പ​ര്യ​ത്തി​ൽ സൂ​ചി​ക 25,442ലെ ​ആ​ദ്യ പ്ര​തി​രോ​ധം ത​ക​ർ​ത്തു​വെ​ന്ന്‌ മാ​ത്ര​മ​ല്ല ര​ണ്ടാം പ്ര​തി​രോ​ധ​മാ​യി സൂ​ചി​പ്പി​ച്ച 25,600 പോ​യി​ന്‍റ് ക​ട​ന്ന്‌ 25,781 വ​രെ സ​ഞ്ച​രി​ച്ചു. വാ​രാ​ന്ത്യം വി​പ​ണി 25,709 പോ​യി​ന്‍റി​ലാ​ണ്. ഈ ​വാ​രം ആ​ദ്യ പ്ര​തി​രോ​ധം 25,972ലാ​ണ്, ഇ​ത്‌ മ​റി​ക​ട​ന്നാ​ലും 26,235 പോ​യി​ന്‍റി​ൽ വീ​ണ്ടും ത​ട​സം ഉ​ട​ലെ​ടു​ക്കാം.

ദീ​പാ​വ​ലി വേ​ള​യാ​യ​തി​നാ​ൽ നി​ക്ഷേ​പ​ക​ർ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. മു​ൻ​നി​ര ഓ​ഹ​രി​ക​ളി​ൽ അ​വ​ർ പി​ടി​മു​റു​ക്കി​യാ​ൽ 26,277ലെ ​റി​ക്കാ​ർ​ഡ്‌ ത​ക​ർ​ക്കാ​ൻ നി​ഫ്‌​റ്റി​ക്കാ​വും. അ​മേ​രി​ക്ക​ൻ ഭീ​ഷ​ണി​ക​ൾ പ​ല​തും നി​ല​നി​ൽ​ക്കു​മ്പോ​ഴും ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ളു​ടെ നി​റ​ഞ്ഞ സാ​ന്നി​ധ്യം പ്ര​ദേ​ശി​ക നി​ക്ഷേ​പ​ക​ർ​ക്ക്‌ പ്ര​തീ​ക്ഷ സ​മ്മാ​നി​ച്ചു. ഈ ​വാ​രം നി​ഫ്‌​റ്റി​ക്ക്‌ 25,254 - 24,799 റേ​ഞ്ചി​ൽ സ​പ്പോ​ർ​ട്ടു​ണ്ട്‌. സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ ബു​ള്ളി​ഷെ​ങ്കി​ലും വി​വി​ധ ഇ​ൻ​ഡി​ക്കേ​റ്ററുക​ൾ ഓ​വ​ർ ബോ​ട്ടായ​തി​നാ​ൽ ലാ​ഭ​മെ​ടു​പ്പി​നു​ള്ള സാ​ധ്യ​ത​ക​ൾ ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.

നി​ഫ്റ്റി ഫ്യൂ​ച്ചേ​ഴ്സ് ഒക്‌ടോ​ബ​ർ സീ​രീ​സ്‌ 25,411ൽ​നി​ന്നും ഒ​ന്ന​ര ശ​ത​മാ​നം ഉ​യ​ർ​ന്ന് 25,849 വ​രെ ക​യ​റി​യ ശേ​ഷം 25,758ലാ​ണ്. വി​പ​ണി​യി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ തൊ​ട്ട്‌ മു​ൻ​വാ​ര​ത്തി​ലെ 175 ല​ക്ഷം ക​രാ​റു​ക​ളി​ൽ​നി​ന്നും 199 ല​ക്ഷ​മാ​യെ​ങ്കി​ലും 25,850ൽ ​പ്ര​തി​രോ​ധം ത​ലയു​യ​ർ​ത്താ​ൻ ഇ​ട​യു​ള്ള​തി​നാ​ൽ പ്രോ​ഫി​റ്റ്‌ ബു​ക്കിം​ഗി​നു നീ​ക്കം ന​ട​ക്കാം.


സെ​ൻ​സെ​ക്‌​സ്‌ തൊ​ട്ട്‌ മു​ൻ​വാ​ര​ത്തി​ലെ 82,500 പോ​യി​ന്‍റി​ൽ​നി​ന്നും വാ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ 81,771 വ​രെ താ​ഴ്‌​ന്ന ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വി​ൽ 83,566 പ്ര​തി​രോ​ധം ത​ക​ർ​ത്ത്‌ 84,172 വ​രെ ക​യ​റി, വാ​രാ​ന്ത്യം 83,952 പോ​യി​ന്‍റി​ലാ​ണ്. ഈ ​വാ​രം സെ​ൻ​സെ​ക്‌​സി​ന് 84,825 – 85,699 പോ​യി​ന്‍റി​ൽ പ്ര​തി​രോ​ധ​മു​ണ്ട്‌, ഉ​യ​ർ​ന്ന റേ​ഞ്ചി​ൽ ലാ​ഭ​മെ​ടു​പ്പി​നു നീ​ക്കം ന​ട​ന്നാ​ൽ 82,424ൽ ​ആ​ദ്യ താ​ങ്ങ്‌ പ്ര​തീ​ക്ഷി​ക്കാം.

നി​ഫ്റ്റി ബാ​ങ്ക് സൂ​ചി​ക വാ​രാ​ന്ത്യം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​മാ​യ 57,828.30 വ​രെ ക​യ​റി, വി​പ​ണി ജൂ​ലൈ ആ​ദ്യം രേ​ഖ​പ്പെ​ടു​ത്തി​യ 57,628.40 ലെ ​റി​ക്കാ​ർ​ഡാ​ണു മ​റി​ക​ട​ന്ന​ത്‌.

ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 27-ാം വാ​ര​വും നി​ക്ഷേ​പ​ക​രാ​ണ്. ദീ​പാ​വ​ലി വേ​ള​യാ​യ​തി​നാ​ൽ മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച പോ​ലെ ത​ന്നെ നി​ക്ഷേ​പ താ​ത്പ​ര്യം ഉ​യ​ർ​ന്നു. പി​ന്നി​ട്ട വാ​രം അ​വ​ർ 16,247 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി. ഇ​തോ​ടെ ഒ​ക്‌​ടോ​ബ​റി​ലെ അ​വ​രു​ടെ മൊ​ത്തം നി​ക്ഷേ​പം 28,043.64 കോ​ടി രൂ​പ​യാ​യി. സെ​പ്‌​റ്റം​ബ​റി​ലെ ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ളു​ടെ മൊ​ത്തം വാ​ങ്ങ​ൽ 65,338.59 കോ​ടി രൂ​പ​യാ​ണ്. വി​ദേ​ശ ഫ​ണ്ടു​ക​ൾ ര​ണ്ട്‌ ദി​വ​സ​ങ്ങ​ളി​ലാ​യി 1748.63 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ച്ചെ​ങ്കി​ലും പി​ന്നീ​ട്‌ വാ​ങ്ങ​ലു​കാ​രാ​യി 1564 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു.

വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ വി​ല്പ​ന കു​റ​ച്ച​ത്‌ ഫോ​റെ​ക്‌​സ്‌ മാ​ർ​ക്ക​റ്റി​ൽ രൂ​പ​യു​ടെ തി​രി​ച്ചു​വ​ര​വി​ന് അ​വ​സ​രം ഒ​രു​ക്കി. രൂ​പ 88.78ൽ​നി​ന്നും 87.58ലേ​ക്ക്‌ ശ​ക്തി​പ്രാ​പി​ച്ചെ​ങ്കി​ലും വാ​രാ​ന്ത്യം രൂ​പ 87.95ലാ​ണ്. മൂ​ന്നാ​ഴ്‌​ച​യോ​ളം രൂ​പ​യു​ടെ മൂ​ല്യം നേ​രി​യ റേ​ഞ്ചി​ൽ നീ​ങ്ങി​യ ശേ​ഷ​മാ​ണു‌ ക​രു​ത്ത്‌ വീ​ണ്ടെ​ടു​ത്ത​ത്‌. സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ൽ 86.91ലേ​ക്ക്‌ മി​ക​വി​നു ശ്ര​മി​ക്കാം.

ക്രൂ​ഡ് ഓ​യി​ലി​ന് ഇ​ടി​വ്

രാ​ജ്യാ​ന്ത​ര ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ബാ​ര​ലി​ന് 61 ഡോ​ള​റാ​യി താ​ഴ്‌​ന്നു. മൂ​ന്നാം വാ​ര​മാ​ണ് എ​ണ്ണവി​ല താ​ഴു​ന്ന​ത്‌. റ​ഷ്യ​യി​ൽനി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി​യി​ൽനി​ന്നും ഇ​ന്ത്യ പി​ൻ​മാ​റു​മെ​ന്ന അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍റ് വെ​ളി​പ്പെ​ടു​ത്ത​ൽ ഇ​ന്ത്യ കാ​റ്റി​ൽ പ​റ​ത്തി. നി​ല​വി​ൽ എ​റ്റ​വും കൂ​ടു​ത​ൽ ക്രൂ​ഡ്‌ ഓ​യി​ൽ ഇ​റ​ക്കു​മ​തി റ​ഷ്യ​യി​ൽ നി​ന്നാ​ണ്.

സെ​പ്‌​റ്റം​ബ​റി​ൽ പ്ര​തി​ദി​നം 16 ല​ക്ഷം ബാ​ര​ൽ എ​ണ്ണ ഇ​റ​ക്കു​മ​തി ന​ട​ത്തി​യി​രു​ന്ന​ത്‌ ഈ ​മാ​സം 20 ല​ക്ഷം ബാ​ര​ലാ​യി ഉ​യ​ർ​ത്തി. രാ​ജ്യാ​ന്ത​ര വി​ല​യി​ലും ഒ​ന്ന​ര മു​ത​ൽ ര​ണ്ട്‌ ഡോ​ള​ർ വ​രെ വി​ല കു​റ​ച്ചാ​ണ് അ​വ​ർ ഇ​ന്ത്യ​ക്ക്‌ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്‌, ഇ​പ്പോ​ൾ മൂ​ന്ന​ര മു​ത​ൽ അ​ഞ്ച്‌ ഡോ​ള​ർ വ​രെ വി​ല കു​റ​ച്ചി​ട്ടു​ണ്ട്‌. റ​ഷ്യ​ൻ എ​ണ്ണ​യു​ടെ പേ​രി​ൽ 50 ശ​ത​മാ​നം തീ​രു​വ​യാ​ണ് ഇ​ന്ത്യ​ക്കുമേ​ൽ അ​മേ​രി​ക്ക അ​ടി​ച്ചേ​ൽ​പ്പി​ച്ച​ത്‌.

സ്വ​ർ​ണ​ത്തി​നു ചാ​ഞ്ചാ​ട്ടം

ആ​ഗോ​ള വി​പ​ണി​യി​ൽ സ്വ​ർ​ണം പു​തി​യ റി​ക്കാ​ർ​ഡ്‌ സ്ഥാ​പി​ച്ച ശേ​ഷം സാ​ങ്കേ​തി​ക തി​രു​ത്തലി​ലേ​ക്കു വ​ഴു​തി. ന്യൂ​യോ​ർ​ക്കി​ൽ ട്രോ​യ്‌ ഔ​ൺ​സി​നു 4016 ഡോ​ള​റി​ൽനി​ന്നും 4380 ഡോ​ള​ർ വ​രെ ക​യ​റി. തു​ട​ർ​ച്ച​യാ​യി ഒ​ന്പ​താം വാ​ര​ത്തി​ലും മ​ഞ്ഞ​ലോ​ഹം മി​ക​വി​ൽ നീ​ങ്ങി​യ​തി​നി​ട​യി​ൽ ഫ​ണ്ടു​ക​ൾ ലാ​ഭ​മെ​ടു​പ്പി​നു മ​ത്സ​രി​ച്ച്‌ ഇ​റ​ങ്ങി​യ​ത്‌ വാ​രാ​ന്ത്യ ദി​നം സ്വ​ർ​ണ​ത്തെ റിക്കാ​ർ​ഡ്‌ ത​ല​ത്തി​ൽനി​ന്നും 4186 ഡോ​ള​റി​ലേ​ക്ക്‌ ഇ​ടി​ച്ചു, ഏ​ക​ദേ​ശം 200 ഡോ​ള​റി​ന​ടു​ത്ത്‌ തി​രു​ത്ത​ൽ കാ​ഴ്‌​ചവ​ച്ച ശേ​ഷം മാ​ർ​ക്ക​റ്റ്‌ ക്ലോ​സിം​ഗി​ൽ 4250 ഡോ​ള​റി​ലാ​ണ്. ഒ​ക്‌​ടോ​ബ​ർ ആ​ദ്യ ല​ക്കം സൂ​ച​ന ന​ൽ​കി​യ​താ​ണ് വീ​ക്കി​ലി ചാ​ർ​ട്ട്‌ പ്ര​കാരം മാ​സാ​ന്ത്യ​ത്തി​നു മു​ന്നേ സ്വ​ർ​ണം തി​രു​ത്ത​ലി​ലേ​ക്ക്‌ മു​ഖംതി​രി​ക്കു​മെ​ന്ന്‌.

ഈ ​വാ​രം ര​ണ്ട് അ​വ​ധി ദി​ന​ങ്ങ​ൾ

ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച്‌ ഈ ​വാ​രം ര​ണ്ട്‌ ദി​വ​സം വി​പ​ണി പ്ര​വ​ർ​ത്തി​ക്കി​ല്ല, അ​തേ സ​മ​യം നാ​ളെ ഉ​ച്ച​യ്‌​ക്ക്‌ ഒ​രു മ​ണി​കൂ​ർ മു​ഹൂ​ർ​ത്ത വ്യാ​പാ​ര​ത്തി​നാ​യി വി​പ​ണി തു​റ​ക്കും, ബു​ധ​നാ​ഴ്‌​ചയും വി​പ​ണി അ​വ​ധി​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മു​ഹൂ​ർ​ത്ത വ്യാ​പാ​ര​ത്തി​നുശേ​ഷം സ്വ​ർ​ണവി​ല 56 ശ​ത​മാ​നം വ​ർ​ധി​ച്ച​പ്പോ​ൾ വെ​ള്ളിവി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന 63 ശ​ത​മാ​ന​മാ​ണ്.