ബിഎസ്എന്‍എല്‍ ഇ-സിം സേവനങ്ങള്‍ ആരംഭിച്ചു
Tuesday, October 21, 2025 12:58 AM IST
കൊച്ചി: ബിഎസ്എന്‍എല്‍ എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് ഏരിയയിലെ എല്ലാ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും ഇ-സിം സേവനങ്ങള്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ. ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു. ഇത് ഇ-സിം സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന മൊബൈല്‍ ഹാന്‍ഡ് സെറ്റ്/ഡിവൈസുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കു ലഭ്യമാകും.
നിലവിലുള്ള പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷനുകള്‍ക്കും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കും ഇ-സിം സേവനം ഉപയോഗിക്കാം. ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ അവരുടെ അടുത്തുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ സന്ദര്‍ശിച്ച് ആവശ്യമായ കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ശേഷം ഉപഭോക്താക്കള്‍ക്കു ലഭിക്കുന്ന ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ഇ-സിം ആക്ടീവാകും.