ദീപാവലി മുഹൂർത്തവ്യാപാരം കോഴിക്കോട്ട്
Tuesday, October 21, 2025 12:58 AM IST
കോഴിക്കോട്: വൈഎംസിഎ ക്രോസ് റോഡിലുള്ള മറീന മാളിൽ ബെൻ ഫിനക്സിന്റെ ആഭിമുഖ്യത്തിൽ ദീപാവലി മുഹൂർത്ത വ്യാപാര ചടങ്ങുകൾക്ക് ഇന്ന് ഉച്ചകഴിഞ്ഞ് 1.30 ന് ലയണ്‍സ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക് ഗവർണർ രവി ഗുപ്ത തുടക്കം കുറിക്കും.
രാവിലെ 11.30 ന് നിക്ഷേപകർക്കായി ബോധവത്കരണ പരിപാടിയും ഉണ്ടായിരിക്കും. ആദിത്യ ബിർള മൂച്വൽ ഫണ്ട് കേരള റീജണൽ മേധാവി കെ.വി. സജേഷും ബെൻ ഫിനക്സ് സിഇഒ എം.എസ്. ബെന്നിയും ക്ലാസുകൾ നയിക്കും.