മലബാര്‍ ഗ്രൂപ്പിന്റെ രണ്ടാമത്തെ "ഗ്രാൻഡ്മാ ഹോം' തൃശൂരില്‍ തുടങ്ങി
Tuesday, October 21, 2025 12:58 AM IST
കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അഗതികളായ അമ്മമാരെ സംരക്ഷിക്കുന്നതിനായി കേരളത്തിലെ രണ്ടാമത്തെ "ഗ്രാൻഡ്മാ ഹോം' തൃശൂരിലെ വരന്തരപ്പിള്ളിയില്‍ പ്രവര്‍ത്തനം തുടങ്ങി. മലബാര്‍ ഗ്രൂപ്പിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗ്രാൻഡ്മാ ഹോമുകള്‍ സ്ഥാപിക്കുന്നത്.
കോഴിക്കോട് ആസ്ഥാനമായുള്ള "തണല്‍' സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വരന്തരപ്പിള്ളിയിലെ വടക്കുംമുറിയിലാണ് ഗ്രാൻഡ്മാ ഹോം. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിലെ ശ്രീമുലനഗരത്തില് കേരളത്തിലെ ആദ്യത്തെ ഗ്രാൻഡ്മാ ഹോം ആരംഭിച്ചിരുന്നു. ബംഗളുരുവിലും ഹൈദരാബാദിലും ഗ്രാൻഡ്മാ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വയനാട്ടിലും കോഴിക്കോട്ടെ കൊടുവള്ളിയിലും ഫറോക്കിലും ഗ്രാൻഡ്മാ ഹോമുകളുടെ നിര്‍മാണം നടന്നുവരികയാണ്. ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും ഗ്രാൻഡ് ഹോം പദ്ധതി നടപ്പാക്കും.
റവന്യു മന്ത്രി കെ.രാജന് തൃശൂരിലെ ഗ്രാൻഡ് ഹോമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. തണല്‍ ചെയര്മാന് ഡോ.വി. ഇദ്രീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, കല്യാണ്‍ സില്‍ക്സ് സിഎംഡിയും തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റുമായ ടി.എസ്. പട്ടാഭിരാമന്, ഷൈജു പട്ടിക്കാട്ടുകാരന്, കെ.എസ്. അനില്‍, മലബാര്‍ ഗ്രൂപ്പ് റീട്ടെയില്‍ ഓപറേഷന്‍സ് ഹെഡ് ആര്. അബ്ദുള്‍ ജലീല്‍, സോളിഡിറ്റി ആൻഡ് പ്രോജക്ട് ഹെഡ് യാഷിര്‍ ആദിരാജ, ഗ്രൂപ്പ് ഹെഡ് (മാനുഫാക്ച്വറിംഗ്) എ. ഇളങ്കോവന്, റീജണല്‍ ഹെഡ് (കേരള) എം.പി.സുബൈര്‍, എം.എ. മുഹമ്മദ്, പി.കെ. ജലീല്‍, സി.പി. സാലിഹ്, ബക്കര്‍, അബ്ദുള്‍ ജബ്ബാര്‍, പി.എ. അബ്ദുള്‍ റഹ്മാന്, പി.ബി. നവാസ് ഖാന്, വി.എ. ഹസന്, നൗഷാദ്, എന്‍ജീനിയര്‍ പി.കെ. ബഷീര്‍, എ.കെ. മണ്‍സൂര്‍, എം.എം. മൊയ്തീനുണ്ണി, സി.എ.സലീം, സി.എ. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.