രാജ്യത്തെ 50 വനിതാനേതാക്കളുടെ പട്ടികയിൽ സേറ ജോണും
Tuesday, October 21, 2025 11:10 PM IST
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ യുണീക് ഐഡി സംരംഭമായ ഓൺലൈൻ സംഗീത വിദ്യാഭ്യാസ പ്ലാറ്റ്ഫോം മ്യൂസിക് പണ്ഡിറ്റിന്റെ സ്ഥാപകസിഇഒ സെറാ ജോണിനെ ഇന്ത്യയിലെ മികച്ച അമ്പത് വനിതാനേതാക്കളിൽ (2025) ഒരാളായി തെരഞ്ഞെടുത്തു.
വേർവ് മാനേജ്മെന്റ് സംഘടിപ്പിച്ച വനിതാനേതാക്കളുടെ ഉച്ചകോടിയിലായിരുന്നു തെരഞ്ഞെടുപ്പും പ്രഖ്യാപനവും.