യൂക്കോ ബാങ്കിന് 620 കോടി അറ്റാദായം
Tuesday, October 21, 2025 11:10 PM IST
കൊച്ചി: യൂക്കോ ബാങ്ക് സാമ്പത്തികവർഷത്തിലെ രണ്ടാംപാദത്തിൽ 620 കോടി രൂ പ അറ്റാദായം രേഖപ്പെടുത്തി. സെപ്റ്റംബർ 30ന് ബാങ്കിന്റെ പ്രവർത്തനലാഭം 1613 കോടി രൂപയായി.
ബാങ്കിന്റെ ആകെ ബിസിനസ് 13.23 ശതമാനം വളർച്ച നേടി 5,36,398 കോടി രൂപയിലെത്തി. ബാങ്കിന്റെ ആകെ നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 3.18 ശതമാനത്തിൽനിന്ന് 2.56 ശതമാനമായി കുറഞ്ഞു.
അറ്റപലിശ വരുമാനം, പലിശേതര വരുമാനം എന്നിവയിലുണ്ടായ ഗണ്യമായ വർധനവാണ് അറ്റാദായം വർധിക്കാൻ കാരണമെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ അഷ്വനി കുമാർ അറിയിച്ചു.