കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു സ്വ​​​ര്‍ണ​​​വി​​​ല​​​യി​​​ല്‍ ചാ​​​ഞ്ചാ​​​ട്ടം. ഇ​​​ന്ന​​​ലെ ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​ണ് വി​​​ല മാ​​​റി​​​മ​​​റി​​​ഞ്ഞ​​​ത്. രാ​​​വി​​​ലെ വ​​​ന്‍ മു​​​ന്നേ​​​റ്റ​​​മു​​​ണ്ടാ​​​യി. ഗ്രാ​​​മി​​​ന് 190 രൂ​​​പ​​​യും പ​​​വ​​​ന് 1,520 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍ധി​​​ച്ച​​​ത്.

ഇ​​​തോ​​​ടെ ഒ​​​രു ഗ്രാ​​​മി​​​ന് 12,170 രൂ​​​പ​​​യും പ​​​വ​​​ന് 97,360 രൂ​​​പ​​​യു​​​മാ​​​യി ഉ​​​യ​​​ര്‍ന്നു. 18 കാ​​​ര​​​റ്റ് സ്വ​​​ര്‍ണം ഗ്രാ​​​മി​​​ന് 150 രൂ​​​പ വ​​​ര്‍ധി​​​ച്ച് 10,005 രൂ​​​പ​​​യി​​​ലെ​​​ത്തി. 14 കാ​​​ര​​​റ്റ് ഗ്രാ​​​മി​​​ന് 7,800 രൂ​​​പ​​​യും 9 കാ​​​ര​​​റ്റ് ഗ്രാ​​​മി​​​ന് 5,030 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു വി​​​പ​​​ണി​​​വി​​​ല.


എ​​​ന്നാ​​​ല്‍ ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം വി​​​ല കു​​​ത്ത​​​നേ ഇ​​​ടി​​​ഞ്ഞു. ഗ്രാ​​​മി​​​ന് 200 രൂ​​​പ​​​യും പ​​​വ​​​ന് 1,600 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 11,970 രൂ​​​പ​​​യും പ​​​വ​​​ന് 95,760 രൂ​​​പ​​​യു​​​മാ​​​യി. 18 കാ​​​ര​​​റ്റ് ഗ്രാ​​​മി​​​ന് 155 രൂ​​​പ കു​​​റ​​​ഞ്ഞ് 9,850 രൂ​​​പ​​​യി​​​ലെ​​​ത്തി. 14 കാ​​​ര​​​റ്റ് ഗ്രാ​​​മി​​​ന് 7,680 രൂ​​​പ​​​യും 9 കാ​​​ര​​​റ്റി​​​ന് 4,950 രൂ​​​പ​​​യു​​​മാ​​​യി.