അർഥ വെഞ്ച്വർ ഫണ്ട് 2 പ്രഖ്യാപിച്ചു
Tuesday, October 21, 2025 11:09 PM IST
കൊച്ചി: പ്രമുഖ ധനകാര്യസ്ഥാപനമായ അർഥ ഇന്ത്യ വെഞ്ച്വേഴ്സ് 500 കോടി സമാഹരണം ലക്ഷ്യമിടുന്ന വെഞ്ചർ ഫണ്ട് 2 പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 250 കോടി സമാഹരിച്ചിരുന്നു.
പ്രീമിയം കൺസംപ്ഷൻ, ഫിൻ ടെക് ഇൻഫ്രാസ്ട്രക്ചർ, അപ്ലൈഡ് എഐ, ഡീപ് ടെക് എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകളിലായിരിക്കും പുതിയ ഫണ്ട് കമ്പനി നിക്ഷേപിക്കുക.
മുൻനിര പോർട്ട് ഫോളിയോ കമ്പനികളിൽ 15 മുതൽ 20 ശതമാനം വരെ ഉടമസ്ഥാവകാശവും തുടർച്ചയായ നാലുവർഷത്തെ ഫണ്ട് വിന്യാസവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു.