കല്യാണങ്ങൾ അനവധി, ട്രെയിനിൽ തിരക്ക് പിന്നെങ്ങനെ സന്പദ്ഘടന കുഴപ്പത്തിലാകും!
Friday, November 15, 2019 11:57 PM IST
മുംബൈ: ഇന്ത്യൻ സന്പദ്ഘടന തളർച്ചയിലാണെന്ന സാന്പത്തിക വിദഗ്ധരുടെയും പ്രതിപക്ഷത്തിന്റെയും ആരോപണങ്ങൾ തള്ളി കേന്ദ്രറെയിൽവേ സഹമന്ത്രി സുരേഷ് അൻഗാദി. രാജ്യത്ത് വിവാഹങ്ങൾക്കു കുറവൊന്നുമില്ലെന്നും സന്പദ് വ്യവസ്ഥയ്ക്കു കുഴപ്പമൊന്നുമില്ലെന്നതിന്റെ സൂചനയാണിതെന്നും മന്ത്രി പറഞ്ഞു.
“വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളുമൊക്കെ യാത്രക്കാരാൽ നിറഞ്ഞുതുളുന്പുകയാണ്. ഇതൊക്കെ സന്പദ്വ്യവസ്ഥയുടെ നല്ല കാലത്തിന്റെ ലക്ഷണമാണ്. മൂന്നു വർഷം കൂടുന്പോൾ സന്പദ് വ്യവസ്ഥയിൽ ചില പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. അത് ഇത്ര വിവാദമാക്കേണ്ട കാര്യമില്ല. ചില ആളുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയ്ക്കു കളങ്കമേല്പിക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നും അൻഗാദി പറഞ്ഞു.