നാസ്കോം അവാർഡ് ക്വിക്ക് ഹീലിന്
Wednesday, December 11, 2019 11:24 PM IST
തൃശൂർ: ഐടി സെക്യൂരിറ്റി, ഡാറ്റാ സംരക്ഷണ സേവനദാതാക്കളായ ക്വിക്ക് ഹീൽ ടെക്നോളജീസിനു ഡാറ്റാ സെക്യൂരിറ്റി കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ എക്സലൻസ് അവാർഡ്. 25 വർഷമായി ഐടി, ഡാറ്റാ സംരക്ഷണ രംഗത്ത്, ബി റ്റു ബി, ബി റ്റു ജി, ബി റ്റു സി വിഭാഗങ്ങളിൽ സജീവ സാന്നിധ്യമാണ് ക്വിക് ഹീൽ.
ഡാറ്റാ സെക്യൂരിറ്റി കൗണ്‍സിൽ ഓഫ് ഇന്ത്യ നാസ്കോമിന്റെ അവിഭാജ്യഘടകമാണ്. ഓരോ സൈബർ സ്പേസും സുരക്ഷിതവും വിശ്വസനീയവും ആണെന്ന് ഉറപ്പുവരുത്തുകയാണ് ഡിഎസ്സിഐയുടെ ലക്ഷ്യം. വ്യക്തികൾക്കും കോർപറേറ്റുകൾക്കും സൈബർ സെക്യൂരിറ്റി കമ്പനികൾക്കും പ്രവർത്തന മികവിനുള്ള അംഗീകാരമാണ് ഡിഎസ്സിഐ അവാർഡ്.
സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് അവാർഡെന്നു കന്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. കൈലാഷ് കാട്കർ പറഞ്ഞു.