സന്പദ്ഘടന ഐസിയുവിലേക്ക്: ഡോ. അരവിന്ദ്
Saturday, December 14, 2019 11:51 PM IST
ന്യൂഡൽഹി: ഇന്ത്യൻ സന്പദ്ഘടന ഐസിയുവിലേക്കു നീങ്ങുകയാണെന്നു ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ. ഇപ്പോൾ രാജ്യത്തുള്ളതു സാധാരണ മുരടിപ്പല്ലെന്നും മഹാമുരടിപ്പാണെന്നും അദ്ദേഹം പുതിയ ഗവേഷണപ്രബന്ധത്തിൽ ചൂണ്ടിക്കാട്ടി.
മോദി സർക്കാരിൽ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായിരുന്നു അദ്ദേഹം. ഇപ്പോൾ ഹാർവഡിൽ അധ്യാപകനാണ്. മുൻ ഐഎംഎഫ് ഇന്ത്യാ മേധാവി ജോഷ് ഫെൽമാനുമായി ചേർന്നു ഹാർവഡിലെ സെന്റർ ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിൽ അവതരിപ്പിച്ച പ്രബന്ധത്തിലാണ് അരവിന്ദിന്റെ വിമർശനം.
ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ കന്പനികളുടെയും പ്രശ്നങ്ങളിൽനിന്ന് ഇന്ത്യ ഇനിയും വിമുക്തമായിട്ടില്ല. ഇതു വായ്പാലഭ്യതയെ ബാധിച്ചു. വളർച്ച കുറഞ്ഞതു തൊഴിലിനെയും ബാധിച്ചു-അവർ ചൂണ്ടിക്കാട്ടി.