വാ​ഹ​ന വി​ല്പ​ന വീ​ണ്ടും താ​ണു
Wednesday, January 22, 2020 11:31 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വാ​ഹ​ന​വി​ല്പ​ന ഡി​സം​ബ​റി​ലും താ​ഴോ​ട്ടു പോ​യെ​ന്നു ക​ണ​ക്കു​ക​ൾ. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍റെ ക​ണ​ക്കു​ക​ൾ ആ​ധാ​ര​മാ​ക്കി​യു​ള്ള റി​പ്പോ​ർ​ട്ടി​ൽ മൊ​ത്ത വാ​ഹ​ന വി​ല്പ​ന 15 ശ​ത​മാ​നം കു​റ​ഞ്ഞെ​ന്നു കാ​ണു​ന്നു. 2018 ഡി​സം​ബ​റി​ലെ 18,80,995 ന്‍റെ സ്ഥാ​ന​ത്ത് 2019 ഡി​സം​ബ​റി​ൽ 16,06,002 മാ​ത്രം.


യാ​ത്രാ വാ​ഹ​ന വി​ല്പ​ന 2,36,586 ൽ ​നി​ന്ന് ഒ​ന്പ​തു​ശ​ത​മാ​നം കു​റ​ഞ്ഞ് 2,15,716 ആ​യി. ടൂ​വീ​ല​ർ വി​ല്പ​ന 16 ശ​ത​മാ​നം താ​ണ് 12,64,169 ആ​യി. വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന 21 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 67,793 ൽ ​ഒ​തു​ങ്ങി. മു​ച്ച​ക്ര വാ​ഹ​ന​വി​ല്പ​ന ഒ​രു ശ​ത​മാ​നം വ​ർ​ധി​ച്ച് 58,324 ആ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.