ഇന്റർനെറ്റിന് വിലക്ക് ; നഷ്ടം 280 കോടി ഡോളർ
Wednesday, January 6, 2021 1:13 AM IST
മുംബൈ: ആളുകളുടെ ഇന്റർനെറ്റ് ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയതിലൂടെ കഴിഞ്ഞ വർഷം രാജ്യത്ത് 280 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി റിപ്പോർട്ട്. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ റിസേർച്ച് സ്ഥാപനമായ വിപിഎൻ മെന്റർ ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
റിപ്പോർട്ടിനായി പരിഗണിച്ച 21 രാജ്യങ്ങളിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സമയം ഇന്റർനെറ്റ് ഷട്ട്ഡൗണ്‍ നേരിട്ട രാജ്യവും ഇന്ത്യയാണ്. 8927 മണിക്കൂറാണ് ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം മുടങ്ങിയത്.