പ്രളയ സെസ് ജൂലൈയിൽ അവസാനിക്കും
Friday, January 15, 2021 11:54 PM IST
തിരുവനന്തപുരം: പ്രളയവുമായി ബന്ധപ്പെട്ട് ജിഎസ്ടിക്കു മേൽ ഏർപ്പെടുത്തിയ പ്രളയ സെസിന്റെ കാലാവധി ഇനി നീട്ടില്ലെന്നു ബജറ്റ് പ്രഖ്യാപനം. 2021 ജൂലൈ മാസം അവസാനിക്കുന്ന പ്രളയ സെസിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഇനി നീട്ടില്ല.
2018ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു ശതമാനം അധിക നികുതി സെസായി ചുമത്തിയത്.