സ്വര്‍ണവില താഴേക്ക്;മൂന്നു ദിവസത്തിനിടെ 1000 രൂപ കുറഞ്ഞു
Friday, June 18, 2021 10:37 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിയുന്നു. ഇന്നലെ മാത്രം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് ഗ്രാമിന് 4,425 രൂപയും പവന് 35,400 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 1000 രൂപയുടെ ഇടിവാണുണ്ടായത്.
കഴിഞ്ഞ 16ന് പവന് 120 രൂപയും 17ന് 400 രൂപയും കുറഞ്ഞിരുന്നു. അമേരിക്കന്‍ ഗവണ്മെന്റ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യതകളും ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമായതുമാണ് വിലയിടിവിന് കാരണമാകുന്നത്. 2020 ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു ഇതു വരെയുള്ള റിക്കാര്‍ഡ് നിലവാരം.