കൊച്ചിയിൽ 690 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ടിസിഎസ്
Friday, September 17, 2021 10:57 PM IST
തിരുവനന്തപുരം: ലോകത്തെ പ്രമുഖ ഐടി സേവനദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) കൊച്ചി കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ ഇന്നവേഷൻ പാർക്ക് സ്ഥാപിക്കും.
ഇതിനായുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെയും വ്യവസായ മന്ത്രി പി.രാജീവിന്റെയും സാന്നിധ്യത്തിൽ ഒപ്പുവച്ചു. പതിനായിരത്തോളം തൊഴിലവസരങ്ങളാണ് കാമ്പസ് പൂർണമായും പ്രവർത്തനക്ഷമം ആകുമ്പോൾ പ്രതീക്ഷിക്കുന്നത്. 2023 - 24 ൽ ആദ്യഘട്ടം പ്രവർത്തനമാരംഭിക്കും.