ധനവിനിയോഗത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു
Friday, September 24, 2021 10:57 PM IST
മുംബൈ: കോവിഡ് രണ്ടാം തരംഗം പരിഗണിച്ച് കേന്ദ്ര ധനമന്ത്രാലയം വിവിധ കേന്ദ്രമന്ത്രാലയങ്ങളുടെയും മറ്റ് സർക്കാർ വിഭാഗങ്ങളുടെയും ധനവിനിയോഗത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു.
ഇനിയൊരറിയിപ്പുണ്ടാകും വരെ മന്ത്രാലയങ്ങൾക്ക് അവരുടെ ബജറ്റ് വിഹിതമനുസരിച്ചുള്ള ധനവിനിയോഗം നടത്താമെന്നു ധനമന്ത്രാലയം അറിയിച്ചു. ബജറ്റ് വിഹിതത്തിന്റെ 20 ശതമാനം മാത്രം ധനവിനിയോഗം നടത്താനായിരുന്നു നേരത്തെ അനുമതിയുണ്ടായിരുന്നത്.