പേടിഎം പേയ്മെന്റ് ബാങ്ക്-റിയാ മണി ട്രാന്‍സ്ഫര്‍ പങ്കാളിത്തം
Monday, October 11, 2021 11:18 PM IST
കൊച്ചി: ആഗോള മണി ട്രാന്‍സ്ഫര്‍ കമ്പനിയായ യൂറോനെറ്റ് വേള്‍ഡ് വൈഡിന്റെ ഭാഗമായ റിയാ മണി ട്രാന്‍സ്ഫര്‍ തത്സമയ രാജ്യാന്തര പണമിടപാടുകള്‍ക്കായി പേടിഎം പേമെന്റ്സ് ബാങ്കുമായി കൈകോര്‍ക്കും.
ഇതനുസരിച്ച് പേടിഎമ്മിന്റെ മൊബൈല്‍ വാലറ്റിലേക്ക് ഇടപാടുകാരന് തത്സമയം വിദേശത്തുനിന്നു പണമയയ്ക്കാന്‍ സാധിക്കും. വിദേശത്തുനിന്നയയ്ക്കുന്ന പണം തത്സമയം ഡിജിറ്റല്‍ വാലറ്റിലേക്ക് നേരിട്ട് സ്വീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാറ്റ് ഫോമായി ഇതോടെ പേടിഎം മാറി.