"സൂപ്പര്‍ സ്റ്റാര്‍ ആഫ്റ്റര്‍ റിട്ടയര്‍മെന്റ്' സംരംഭവുമായി ബജാജ് അലയന്‍സ്
Monday, November 22, 2021 11:20 PM IST
കൊച്ചി: നാല്പത്തിയഞ്ചിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി ബജാജ് അലയന്‍സ് ലൈഫ് "സൂപ്പര്‍ സ്റ്റാര്‍ ആഫ്റ്റര്‍ റിട്ടയര്‍മെന്റ്’ അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍ കഴിവുള്ള വ്യക്തികളെ കണ്ടെത്തി, അവരുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവീന സംരംഭം രൂപകല്പന ചെയ്തിരിക്കുന്നത്.
ഗായകന്, സംഗീതജ്ഞന്, ഗാനരചയിതാവ്, സംവിധായകന്, നൃത്തസംവിധായകന്‍, ഛായാഗ്രാഹകന്‍, സെറ്റ്ഡയറക്ടര്, ഡാന്‍സര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും അത് മെച്ചപ്പെടുത്തുന്നതിനുമുള്ള പ്ലാറ്റ്ഫോമാണ് ഒരുക്കുന്നത്. 45 വയസിന് മുകളിലുള്ളവർക്ക് ബജാജ് അലയന്‍സ് ലൈഫ്.കോം എന്ന വെബ്സൈറ്റില്‍ എന്‍ട്രികള്‍ അയയ്ക്കാം.