പ്രത്യക്ഷ നികുതി വരുമാനത്തിൽ വർധന
Friday, June 17, 2022 11:03 PM IST
മുംബൈ:രാജ്യത്തെ പ്രത്യക്ഷ നികുതിവരുമാനത്തിൽ വൻ വർധന. നടപ്പു സാന്പത്തികവർഷം ജൂണ്‍ 16 വരെയുള്ള കാലയളവിൽ പ്രത്യക്ഷനികുതി വരുമാനം മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 45 ശതമാനമുയർന്ന് 3.39 ലക്ഷം കോടി രൂപയായി.
മുൻ സാന്പത്തിക വർഷം ഇതേ കാലയളവിൽ 2,33,651 കോടി രൂപയായിരുന്നു പ്രത്യക്ഷ നികുതി വരുമാനം.