ഷാഡോഫാക്സ് 75,000 ഡെലിവറി റൈഡര്‍മാരെ നിയമിക്കും
Sunday, June 26, 2022 12:18 AM IST
കൊച്ചി: രാജ്യത്തുടനീളം 75,000 ഡെലിവറി പാര്‍ട്ണര്‍മാരെ നിയമിക്കാനൊരുങ്ങി മുന്‍നിര ഹൈപ്പര്‍ലോക്കല്‍, ക്രൗഡ് സോഴ്സ്ഡ് ലോജിസ്റ്റിക് പ്ലാറ്റ്ഫോമായ ഷാഡോഫാക്സ്. ജൂലൈ അവസാനത്തോടെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കും. റൈഡര്‍മാര്‍ക്ക് പ്രതിമാസം 35,000 രൂപ വരെ നേടാനാകും. അപകട പരിരക്ഷ കൂടി ഉള്‍ക്കൊള്ളുന്ന 7.5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സും ലഭ്യമാക്കും. താല്പര്യമുള്ളവര്ക്ക് +91 6366528574 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കാം.