മലിനജലത്തില്‍ നിന്ന് ശുദ്ധജലം എടുക്കാൻ റെനോ നിസാന്‍
Thursday, June 30, 2022 12:13 AM IST
കൊച്ചി: ജലസുസ്ഥിരതയുടെ ഭാഗമായി മലിനജലത്തില്‍നിന്ന് പ്രതിദിനം 50,000 ലിറ്റര്‍ ശുദ്ധജലം വേര്‍തിരിച്ചെടുത്ത് റെനോ നിസാന്‍ ഇന്ത്യ.
ചെന്നൈയിലെ ഒറഗഡത്തുള്ള റിനോള്‍ട്ട് നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ആര്‍എന്‍എഐപിഎല്‍) പ്ലാന്റില്‍ സ്ഥാപിച്ചിട്ടുള്ള ഡികാന്റര് സൗകര്യം ഉപയോഗിച്ചാണിത്. ഈവിധം പ്രതിവര്‍ഷം 5.7 ലക്ഷം കിലോലിറ്റര്‍ വെള്ളം സംരക്ഷിക്കുമെന്നും വ്യാവസായിക പ്രവര്ത്തനങ്ങള്ക്കായിത് ഉപയോഗിക്കുമെന്നും ആര്‍എന്‍എഐപിഎല്‍ അറിയിച്ചു.