തബ്ലേഷ് പാണ്ഡെ, എം. ജഗന്നാഥ് എന്നിവർ എൽഐസി മാനേജിംഗ് ഡയറക്ടർമാരാകും
Thursday, March 16, 2023 1:35 AM IST
ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽഐസി) കന്പനിയുടെ എംഡിമാരായി തബ്ലേഷ് പാണ്ഡെ, എം ജഗന്നാഥ് എന്നിവരെ നിയമിച്ചു. നിലവിൽ എക്സിക്യൂട്ടീവ് ഡയറക്ടറായ പാണ്ഡേ ഏപ്രിൽ ഒന്നു മുതൽ അധികാരമേൽക്കും.
ജഗന്നാഥ് മാർച്ച് 13നും. എൽഐസിക്ക് നിലവിൽ നാല് മാനേജിംഗ് ഡയറക്ടർമാരാണുള്ളത്. രാജ് കുമാർ, ബിസി പട്നായിക്് എന്നിവർ സ്ഥാനമൊഴിയുന്ന പദവികളിലാണ് പാണ്ഡേയുടെയും ജഗന്നാഥിന്റെയും നിയമനം.
1988ൽ നേരിട്ടുള്ള റിക്രൂട്ട് ഓഫീസറായി എൽഐസിയിൽ ചേർന്നയാളാണ് ജഗന്നാഥ്. ശ്രീലങ്കയിലെ കൊളംബോയിൽ എൽഐസി (ലങ്ക) ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജ്മെന്റ് ഡയറക്ടറുമായിരുന്നു ജഗന്നാഥ്. തബ്ലേഷ് പാണ്ഡേ നിലവിൽ കന്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.