എഎംഎം ഫൗണ്ടേഷന് ബിവിബിയുടെ യൂത്ത് ഡെവലപ്മെന്റ് പങ്കാളി
Saturday, May 27, 2023 1:04 AM IST
കൊച്ചി: മുരുഗപ്പ ഗ്രൂപ്പിന്റെ ജീവകാരുണ്യവിഭാഗമായ എഎംഎം ഫൗണ്ടേഷനും ബിവിബിയുമായി ജൂലൈയില്‍ ആരംഭിക്കുന്ന സഹകരണത്തിന്റെ ഭാഗമായി എഎംഎം ഫൗണ്ടേഷന് ബിവിബിയുടെ ഇന്ത്യയിലെ ഔദ്യോഗിക യൂത്ത് ഡെവലപ്മെന്റ് പങ്കാളിയായി.
ഫുട്ബോളിലൂടെ യുവാക്കളുടെ ജീവിതത്തെ സ്വാധീനിക്കാനാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുരുഗപ്പ ഗ്രൂപ്പ് മുന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും എഎംഎം ഫൗണ്ടേഷന് ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗവുമായ എം.എം. മുരുഗപ്പന്‍ പറഞ്ഞു.