തുടർച്ചയായ മൂന്നാം മാസവും ജിഎസ്ടി വരുമാനം ഒന്നര ലക്ഷം കോടി കടന്നു
Friday, June 2, 2023 1:07 AM IST
ന്യൂഡൽഹി: തുടർച്ചയായ മൂന്നാം മാസവും രാജ്യത്തെ ജിഎസ്ടി വരുമാനം ഒന്നര ലക്ഷം കോടി രൂപ കടന്നു. മേയിൽ 1.57 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനം. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 12 ശതമാനം വർധന നേടി.
ഏപ്രിലിൽ 1.87 ലക്ഷം കോടി രൂപ ജിഎസ്ടി വരുമാനം നേടി റിക്കാർഡിട്ടിരുന്നു. 2017 ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പാക്കിയശേഷം അഞ്ചാം തവണയാണ് ഒന്നര ലക്ഷം കോടി രൂപ നേടുന്നത്.