സുഗന്ധവ്യഞ്ജന കയറ്റുമതി 2030 ഓടെ 1,000 കോടി ഡോളറിലെത്തും: പിയൂഷ് ഗോയല്‍
Monday, September 18, 2023 1:09 AM IST
കൊച്ചി: ഇന്ത്യയിലെ സുഗന്ധവ്യഞ്ജന കയറ്റുമതി 2030ഓടെ 1000 കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. സ്പൈസസ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ നവി മുംബൈയില്‍ ആരംഭിച്ച 14-ാമത് വേള്‍ഡ് സ്പൈസ് കോണ്‍ഗ്രസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി ഇപ്പോള്‍ 400 കോടി ഡോളറിന്റേതാണ്. ആഗോള സുഗന്ധനവ്യജ്ഞന വ്യവസായ രംഗത്ത് മുന്‍നിരയിലുള്ള ഇന്ത്യ പഴയകാല പ്രതാപം തിരിച്ചുപിടിക്കുകയാണ്.
ഇന്ത്യ ആതിഥ്യം വഹിച്ച ജി 20 സമ്മേളനത്തില്‍ യാഥാര്‍ഥ്യമായ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് വ്യവസായ ഇടനാഴി പദ്ധതി, പഴയകാല സുഗന്ധന വ്യഞ്ജനപാതയുടെ പ്രതാപം തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.2024ല്‍ ലോക സുഗന്ധവ്യഞ്ജന വ്യവസായ സമ്മേളനത്തിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്.