എന്‍സിഡികളിലൂടെ 250 കോടി സമാഹരിക്കാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്
Friday, October 11, 2024 11:15 PM IST
കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് സെക്യേര്‍ഡ്, റിഡീമബിള്‍ വിഭാഗത്തില്‍പ്പെട്ട 1000 രൂപ വീതം മുഖവിലയുള്ള, ഓഹരികളാക്കി മാറ്റാനാകാത്ത കടപത്രങ്ങളിലൂടെ (എന്‍സിഡി) 250 കോടി രൂപ സമാഹരിക്കും. 2000 കോടി രൂപയാകും ഇതിന്റെ മൊത്തം പരിധി.
75 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും 175 കോടി രൂപ വരെ അധിക സമാഹരണവും നടത്താനുള്ള അവകാശത്തിന്റെ അടിസ്ഥാനത്തിലാകും ആകെ 250 കോടി രൂപ ശേഖരിക്കുക.
1000 രൂപവീതം മുഖവിലയുള്ള ഈ എന്‍സിഡികള്‍ 2024 ഒക്ടോബര്‍ 24 വരെയാകും പൊതുജനങ്ങള്‍ക്ക് വാങ്ങാനാകുക.