സംസ്ഥാന ബധിര ക്രിക്കറ്റിന് തുടക്കമായി
Wednesday, January 16, 2019 11:55 PM IST
പത്തനംതിട്ട: ഒൻപതാമത് സംസ്ഥാന ബധിര ക്രിക്കറ്റ് ചാന്പ്യൻഷിപ്പിന് ഇന്നലെ തിരുവല്ല പബ്ലിക് സ്റ്റേഡിയം, മാർത്തോമ്മ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ തുടക്കമായി. 14 ജില്ലകളിൽ നിന്നുമുള്ള പുരുഷ ബധിര ടീമുകൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് പബ്ലിസിറ്റി കൺവീനർ റോയി വർഗീസ് ഇലവുങ്കൽ അറിയിച്ചു. ഇന്ന് രാവിലെ പത്തിന് ആന്റോ ആന്റണി എംപി ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.
മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അധ്യക്ഷത വഹിക്കും. ശനിയാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻരാജ്യാന്തര ക്രിക്കറ്റ് താരം ടിനു യോഹന്നാൻ വിജയികൾക്ക് ട്രോഫി നൽകും.