ഇംഗ്ലണ്ട് ശക്തമായ നിലയിൽ
Saturday, September 14, 2019 11:15 PM IST
ഓവൽ: അഞ്ചാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 225 ൽ അവസാനിപ്പിച്ച് രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇംഗ്ലണ്ട് 89 ഓവർ പൂർത്തിയായപ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 311 റണ്‍സ് എടുത്തിട്ടുണ്ട്.
രണ്ട് വിക്കറ്റ് കൈയിലിരിക്കേ 380 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. ഇംഗ്ലണ്ടിനായി ജോ ഡെൻലി (94 റണ്‍സ്), ബെൻ സ്റ്റോക്സ് (67 റണ്‍സ്), ജോസ് ബട്ലർ (47 റൺസ്) എന്നിവർ തിളങ്ങി. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 294 റണ്‍സ് നേടിയിരുന്നു.