ഇന്ത്യക്കു രണ്ടാം ജയം
Friday, September 20, 2019 11:05 PM IST
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന അണ്ടർ 16 എഎഫ്സി ഏഷ്യൻ കപ്പിലേക്കുള്ള യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യക്ക് രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തിൽ ബെഹറിനെ ഇന്ത്യ മറുപടിയില്ലാത്ത അഞ്ച് ഗോളിനു കീഴടക്കി. ആദ്യ മത്സരത്തിൽ തുർക്മെനിസ്ഥാനെയും ഇതേ സ്കോറിൽ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
ആതിഥേയരായ ഉസ്ബക്കിസ്ഥാനാണ് ഇന്ത്യയുടെ അടുത്ത എതിരാളി. ഇതിൽ സമനില നേടിയാൽപ്പോലും ഗ്രൂപ്പ് ചാന്പ്യന്മാരായി ഇന്ത്യക്ക് ഏഷ്യൻകപ്പ് യോഗ്യത നേടാം.