മുഷ്താഖ് അലി ട്വന്റി-20: കേരളത്തിനു തോൽവി
Friday, November 8, 2019 11:49 PM IST
തിരുവനന്തപുരം: സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി - 20 ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ കേരളത്തിനു തോൽവി. തമിഴ്നാട് കേരളത്തെ 37 റണ്‍സിനു തോൽപിച്ചു.
ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 174 റണ്‍സ് നേടിയപ്പോൾ കേരളത്തിന്റെ ഇന്നിംഗ്സ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 137 റണ്‍സിൽ അവസാനിച്ചു. കേരളത്തിനായി റോഷൻ കുന്നുമ്മൽ 34 റണ്‍സും സച്ചിൻ ബേബി 32 റണ്‍സും നേടി. ക്യാപ്റ്റൻ റോബിൻ ഉത്തപ്പ ഒന്‍പതു റണ്‍സിനു പുറത്തായി. തമിഴ്നാടിനുവേണ്ടി ടി. നടരാജനും പെരിയസ്വാമി ഗണേശനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. തമിഴ്നാടിനായി അപരാജിത് നാരായണൻ 35, മുഹമ്മദ് സലീം 34, ദിനേശ് കാർത്തിക് 33 എന്നിവർ മികച്ച പ്രകടനം നടത്തി. ബേസിൽ തന്പി മൂന്നു വിക്കറ്റ് വീഴ്ത്തി.