ഇന്ത്യക്കു ജീവന്മരണപോരാട്ടം
Tuesday, November 19, 2019 12:00 AM IST
മസ്കറ്റ്: ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തില്‍ ഇന്ത്യക്കിന്ന് ജീവന്മരണപോരാട്ടം. ഇന്ത്യ ഇന്ന് എവേ മത്സരത്തില്‍ റാങ്കിംഗില്‍ മുന്നിലുള്ള ഒമാനെ നേരിടും. യോഗ്യതാ മത്സരങ്ങളില്‍ മോശം പ്രകടനം തുടരുന്ന ഇന്ത്യക്ക് കഴിഞ്ഞ നാലു മത്സരങ്ങളിലും ജയിക്കാനായില്ല. മൂന്നു സമനിലയും ഒരു തോല്‍വിയുമാണ് ഇന്ത്യക്ക്. ആദ്യ പാദത്തില്‍ ഒമാനോട് ഒരു ഗോളിനു മുന്നില്‍നിന്നശേഷം ഇന്ത്യ 2-1ന് തോറ്റിരുന്നു. ഗ്രൂപ്പില്‍ ഇന്ത്യ നാലാമതും ഒമാന്‍ രണ്ടാം സ്ഥാനത്തുമാണ്.