ഇന്ത്യ x ലങ്ക വേദി മാറിയേക്കും
Saturday, December 14, 2019 11:32 PM IST
ഗോഹട്ടി: ജനുവരി അഞ്ചിന് ഗോഹട്ടിയിൽ നടക്കേണ്ട ഇന്ത്യ x ശ്രീലങ്ക ട്വന്റി-20 ക്രിക്കറ്റ് മത്സരവേദി മാറാൻ സാധ്യത. പൗരത്വ ഭേദഗതി ബില്ലിനെതിരേ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നതിന്റെ പശ്ചാത്തലത്തിലാണിത്. സ്ഥിതിഗതി വിലയിരുത്താൻ ബിസിസിഐ ആസാം ക്രിക്കറ്റ് അസോസിയേഷനെ (എസിഎ) ചുമതലപ്പെടുത്തി. ബിസിസിഐയും കാര്യങ്ങൾ വിലയിരുത്തും.