രഞ്ജി ട്രോഫി: കേരളം ലീഡ് വഴങ്ങി
Wednesday, January 29, 2020 12:19 AM IST
ഓങ്കോള്‍( ആന്ധ്രാപ്രദേശ്): രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ കേരളം ആന്ധ്രയെക്കെതിരേ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി. കേരളത്തിന് ഒന്നാം ഇന്നിംഗ്സില്‍ 162 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മറുപടിയായി ആന്ധ്ര 255 റണ്‍സ് നേടി പുറത്തായി. ഇതോടെ ആതിഥേയര്‍ക്ക് 93 റണ്‍സിന്റെ ലീഡായി. ഓപ്പണര്‍ പ്രശാന്ത് കുമാറിന്റെ അര്‍ധ സെഞ്ചുറിയാണ് ആന്ധ്രയെ കേരളത്തിന്റെ സ്കോര്‍ കടക്കാന്‍ സഹായിച്ചത്. 237 പന്തുകള്‍ നേരിട്ട പ്രശാന്ത് 11 ഫോര്‍ പായിച്ച് 79 റണ്‍സെടുത്തു. ഉപാര ഗിരിനാഥ് (41), നിധീഷ് കുമാര്‍ റെഡ്ഡി (39) എന്നിവരും ആന്ധ്രയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തി.
കേരളത്തിനായി നായകന് ജലജ് സക്സേന, ബേസില്‍ തമ്പി എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, അഭിഷേക് മോഹന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.