യുവന്റസിനു ജയം
Monday, February 17, 2020 12:29 AM IST
ടുറിൻ: ഇറ്റാലിയൻ സീരി എയിൽ യുവന്റസിനു ജയം. 2-1ന് ബ്രെഷ്യയെയാണ് യുവന്റസ് കീഴടക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ കരയ്ക്കിരുത്തി ഇറങ്ങിയ മത്സരത്തിൽ പൗലോ ഡൈബാല (38), ഹ്വാൻ കൗഡ്രാഡോ (75) എന്നിവരാണ് യുവന്റസിനായി ഗോൾ നേടിയത്. ലീഗിൽ 24 മത്സരങ്ങളിൽനിന്ന് 57 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്താണ്. 23 മത്സരങ്ങളിൽനിന്ന് 54 പോയിന്റുമായി ഇന്റർമിലാനാണ് രണ്ടാമത്. 23 മത്സരങ്ങളിൽനിന്ന് 53 പോയിന്റുള്ള ലാസിയോ മൂന്നാമതുണ്ട്.