‘അതിലും മനോഹരം മറ്റൊന്നില്ല’
Monday, February 17, 2020 12:29 AM IST
ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് കിരീടം നേടുന്നതിൽ മനോഹരമായി മറ്റൊന്നുമില്ലെന്ന് ഇന്ത്യയുടെ ചേതേശ്വർ പൂജാര. ഏകദിന, ട്വന്റി-20 ലോകകപ്പുകളേക്കാൾ വലിയ നേട്ടം ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് സ്വന്തമാക്കുന്നതാണെന്നും പൂജാര പറഞ്ഞു.
കളിക്കാൻ ഏറ്റവും ദുർഘടമായ ഫോർമാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. അതുകൊണ്ടുതന്നെ ടെസ്റ്റിൽ ലോകചാന്പ്യൻമാരാകുന്നതിനേക്കാൾ വലുതായി ഒന്നുമില്ല. ഹോം മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയും. എവേ മത്സരങ്ങൾ വെല്ലുവിളിയാണ്. വിദേശത്ത് മികച്ച രീതിയിൽ കളിക്കാനും പരന്പര നേടാനും ഇന്ത്യൻ ടീമിന് ഇപ്പോൾ കഴിയുന്നുണ്ട് - പൂജാര പറഞ്ഞു.