കാ​ണി​ക​ളി​ല്ലാ​ത്ത ഫ്ര​ഞ്ച് ഓ​പ്പ​ണി​നെ​ക്കാ​ള്‍ ന​ല്ല​ത് റ​ദ്ദാ​ക്കു​ന്ന​ത്: ലെ​കോ​ന്ത്‍
Thursday, May 14, 2020 11:19 PM IST
പാ​രീ​സ്: ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ലെ ഗ്രാ​ന്‍സ് ലാം ​ടൂ​ര്‍ണ​മെ​ന്‍റാ​യ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കാ​ണി​ക​ളി​ല്ലാ​തെ ന​ട​ത്തു​ന്ന​തി​നെ​ക്കാ​ള്‍ ന​ല്ല​ത് റ​ദ്ദാ​ക്കു​ന്ന​താ​ണെ​ന്ന് ഹെ​ന്‍‌റി ​ലെ​‍കോ​ന്ത്‍.

അ​ട​ച്ചി​ട്ട സ്‌​റ്റേ​ഡി​യ​ത്തി​ല്‍ മ​ത്സ​രം ന​ട​ത്തു​ന്ന​തി​ല്‍ എ​നി​ക്ക് ഒ​ട്ടും താ​ത്പ​ര്യ​മി​ല്ലെ​ന്ന് ലെ​കോ​ന്ത്‍ പ​റ​ഞ്ഞു. 1988ലെ ​ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ മാ​റ്റ്‌​സ് വി​ലാ​ന്‍ഡ​റി​നോ​ട് ലെ​കോ​ന്ത് തോ​റ്റി​രു​ന്നു.

കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ മേ​യ് 24 മു​ത​ല്‍ ജൂ​ണ്‍ ഏ​ഴ് വരെയുള്ള തീ​യ​തി​ല്‍നി​ന്ന് സെ​പ്റ്റം​ബ​ര്‍ 20 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 4 വ​രെ​യാ​യി ഫ്ര​ഞ്ച് ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ന്‍ മാ​റ്റി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.