ഹാ​​പ്പി ബെ​​ർ​​ത്ത് ഡേ...
Friday, July 10, 2020 12:37 AM IST
സണ്ണി എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന സു​​നി​​ൽ ഗാ​​വ​​സ്ക​​റുടെ 71-ാം ജന്മദി​​നം ഇ​​ന്ന് . സാ​​ങ്കേ​​തി​​ക​​ത, ഏ​​കാ​​ഗ്ര​​ത എ​​ന്നി​​വ​​യ്ക്കു​​ പേ​​രു​​കേ​​ട്ട ഗാ​​വ​​സ്ക​​റാ​​ണ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ആ​​ദ്യ​​മാ​​യി 10,000 റ​​ണ്‍​സ് തി​​ക​​ച്ച​​ത്. 1970-71ൽ ​​വി​​ൻ​​ഡീ​​സി​​നെ​​തി​​രേ അ​​വ​​രു​​ടെ നാ​​ട്ടി​​ൽ​​വ​​ച്ച് നാ​​ല് ടെ​​സ്റ്റി​​ൽ​​നി​​ന്ന് നാ​​ല് സെ​​ഞ്ചു​​റി​​യോ​​ടെ​​യാ​​ണ് ഈ ​​മും​​ബൈ​​ക്കാ​​ര​​ന്‍റെ രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റം. 1975ൽ ​​ന​​ട​​ന്ന പ്ര​​ഥ​​മ എ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ഗാ​​വ​​സ്ക​​ർ ന​​ട​​ത്തി​​യ മെ​​ല്ലെ​​പ്പോ​​ക്ക് (174 പ​​ന്തി​​ൽ 36 നോ​​ട്ടൗ​​ട്ട്) ഇ​​ന്നും ച​​രി​​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.