സായിയുടെ ഓണ്‍ലൈന്‍ അത്‌ലറ്റിക് ക്യാമ്പ് സമാപിച്ചു
സായിയുടെ ഓണ്‍ലൈന്‍ അത്‌ലറ്റിക് ക്യാമ്പ് സമാപിച്ചു
Monday, August 3, 2020 12:16 AM IST
തി​രു​വ​ന​ന്ത​പു​രം: സ്‌​പോ​ര്‍ട്‌​സ് അ​ഥോ​റി​റ്റ് ഓ​ഫ് ഇ​ന്ത്യ അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​ക​രി​ച്ചു ന​ട​ത്തി​യ ഇ​ന്‍റ​ര്‍മീ​ഡി​യ​റ്റ് ലെ​വ​ല്‍ ഓ​ണ്‍ലൈ​ന്‍ അ​ത്‌​ല​റ്റി​ക് ക്യാ​മ്പ് സ​മാ​പി​ച്ചു. 14 വ​യ​സു മു​ത​ല്‍ 18 വ​യ​സു​വ​രെ​യു​ള്ള കാ​യി​ക​താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ന രീ​തി​ക​ള്‍ ഒ​ളി​മ്പ്യ​ന്‍മാ​രും അ​ര്‍ജു​നാ അ​വാ​ര്‍ഡ് ജേ​താ​ക്ക​ളും ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍നാ​ഷ്ണ​ല്‍സും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും പു​തു​ത​ല​മു​റ​യ്ക്ക് പ്രോ​ത്സാ​ഹ​നം ന​ല്കു​ന്ന​തു​മാ​യി​രു​ന്നു പ്രോ​ഗ്രാം.


ഇ​ന്ത്യ​ന്‍ കാ​യി​ക രം​ഗ​ത്തെ അ​തി​കാ​യ​രാ​യ പ​ത്മ​ശ്രീ പി.​ടി ഉ​ഷ, പ​ത്മ​ശ്രീ ശ്രീ​റാം സിം​ഗ്, അ​ര്‍ജു​നാ അ​വാ​ര്‍ഡ് ജേ​താ​വ് ടി.​സി യോ​ഹ​ന്നാ​ന്‍, എ​ഫ്എ പ്ര​സി​ഡ​ന്‍റ് അ​ഡി​ല്ലെ സു​മാ​രി​വാ​ല, തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ കാ​യി​ക​താ​ര​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചു. ഒ​പ്പം രാ​ജ്യ​ത്തെ മു​ന്‍കാ​ല​ങ്ങ​ളി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളെ​ല്ലാം ക​ഴി​ഞ്ഞ 21 ദി​വ​സ​മാ​യി ന​ട​ന്ന ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ പു​തു​ത​ല​മു​റ​യ്ക്ക് വി​വ​രി​ച്ചു​ന​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.