മും​​ബൈ: ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ട്വ​​ന്‍റി-20, ഏ​​ക​​ദി​​ന, ടെ​​സ്റ്റ് സം​​ഘ​​ത്തെ ബി​​സി​​സി​​സ​​ഐ സെ​​ല​​ക്‌​ഷ​​ൻ ക​​മ്മി​​റ്റി ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ചു. 49 അം​​ഗ ജം​​ബോ സം​​ഘ​​മാ​​ണ് യു​​എ​​ഇ​​യി​​ൽ​​നി​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​യി​​ലേ​​ക്ക് പു​​റ​​പ്പെ​​ടു​​ക. മ​​ല​​യാ​​ളിതാ​​രം സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ട്ടു.

സ​​ഞ്ജു​​വി​​നൊ​​പ്പം കെ.​​എ​​ൽ. രാ​​ഹു​​ൽ ആ​​ണ് ട്വ​​ന്‍റി-20 സം​​ഘ​​ത്തി​​ലെ വി​​ക്ക​​റ്റ് കീ​​പ്പ​​ർ സ്ഥാ​​ന​​ത്തു​​ള്ള​​ത്. കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ ലെ​​ഗ് സ്പി​​ന്ന​​ർ വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തിയും ട്വ​​ന്‍റി-20 ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. മൂ​ന്ന് വീ​തം ട്വ​ന്‍​റി-20​യും എ​ക​ദി​ന​വും നാ​ല് ടെ​സ്റ്റു​മാ​ണ് പ​ര​ന്പ​ര​യി​ലു​ള്ള​ത്.

ഏ​​ക​​ദി​​ന ടീ​​മി​​ൽ കെ.​​എ​​ൽ. രാ​​ഹു​​ൽ മാ​​ത്ര​​മാ​​ണ് വി​​ക്ക​​റ്റ് കീ​​പ്പ​​ർ. ഋ​​ഷ​​ഭ് പ​​ന്തി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ല്ല. ടെ​​സ്റ്റി​​ൽ മാ​​ത്ര​​മാ​​ണ് പ​​ന്തി​​നു സ്ഥാ​​ന​​മു​​ള്ള​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. പേ​​സ​​ർ മു​​ഹ​​മ്മ​​ദ് സി​​റാ​​ജി​​നെ​​യും ടെ​​സ്റ്റ് ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി. അ​​ഡീ​​ഷ​​ണ​​ൽ ബൗ​​ള​​ർ​​മാ​​രാ​​യി ക​​മ​​ലേ​​ഷ് നാ​​ഗ​​ർ​​കോ​​ട്ടി, കാ​​ർ​​ത്തി​​ക് ത്യാ​​ഗി, ഇ​​ഷാ​​ൻ പൊരു​​ൾ, ടി. ​​ന​​ട​​രാ​​ജ​​ൻ എ​​ന്നി​​വ​​രും ടീ​​മി​​ലു​​ണ്ട്. പ​​രി​​ക്കേ​​റ്റ രോ​​ഹി​​ത് ശ​​ർ​​മ, ഇ​​ഷാ​​ന്ത് ശ​​ർ​​മ എ​​ന്നി​​വ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല.

ഇ​​ന്ത്യ​​ൻ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ൻ ര​​വിശാ​​സ്ത്രി​​യും സ​​ഹപ​​രി​​ശീ​​ല​​ക​​രും ഇ​​ന്ന​​ലെ യു​​എ​​ഇ​​യി​​ൽ എ​​ത്തി ക്വാ​​റ​​ന്‍റൈ​നി​​ൽ പ്ര​​വേ​​ശി​​ച്ചു. ഇ​​ന്ത്യ​​ൻ ടീം ​​യു​​എ​​ഇ​​യി​​ൽ​​നി​​ന്നാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യി​​ലേ​​ക്കു തി​​രി​​ക്കു​​ക.

ട്വ​​ന്‍റി-20 ടീം: ​​കോ​​ഹ്‌​ലി, ധ​​വാ​​ൻ, മാ​​യ​​ങ്ക്, കെ.​എ​ൽ. രാ​​ഹു​​ൽ, ശ്രേ​​യ​​സ് അ​​യ്യ​​ർ, മ​​നീ​​ഷ് പാ​​ണ്ഡെ, ഹാ​​ർ​​ദി​​ക്, സ​​ഞ്ജു, ജ​​ഡേ​​ജ, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ, ചാ​​ഹ​​ൽ, ബും​​റ, ഷ​​മി, സൈ​​നി, ദീ​​പ​​ക് ചാ​​ഹ​​ർ, വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി.

ഏ​​ക​​ദി​​ന ടീം: ​​കോ​​ഹ്‌​ലി, ധ​​വാ​​ൻ, ശു​​ഭ്മാ​​ൻ ഗി​​ൽ, രാ​​ഹു​​ൽ, ശ്രേ​​യ​​സ്, മ​​നീ​​ഷ്, ഹാ​​ർ​​ദി​​ക്, മാ​​യ​​ങ്ക്, ജ​​ഡേ​​ജ, ചാ​​ഹ​​ൽ, കു​​ൽ​​ദീ​​പ്, ബും​​റ, ഷ​​മി, സൈ​​നി, ഷാ​​ർ​​ദു​​ൾ.


ടെ​​സ്റ്റ് ടീം: ​​കോ​​ഹ്‌​ലി, മാ​​യ​​ങ്ക്, പൃ​​ഥി ഷാ, ​​രാ​​ഹു​​ൽ, പൂ​​ജാ​​ര, ര​​ഹാ​​നെ, ഹ​​നു​​മ വി​​ഹാ​​രി, ശു​​ഭ്മാ​​ൻ ഗി​​ൽ, സാ​​ഹ, ഋ​​ഷ​​ഭ് പ​​ന്ത്, ബും​​റ, ഷ​​മി, ഉ​​മേ​​ഷ് യാ​​ദ​​വ്, സൈ​​നി, കു​​ൽ​​ദീ​​പ്, ജ​​ഡേ​​ജ, ആ​​ർ. അ​​ശ്വി​​ൻ, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ്.

ആദ്യമത്സരം നവംബർ 27ന് സിഡ്നിയിൽ

പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​രം ന​​​​വം​​​​ബ​​​​ർ 27ന് ​​​​സി​​​​ഡ്നി​​​​യി​​​​ൽ ന​​​​ട​​​​ക്കും. മൂ​​​​ന്ന് മ​​​​ത്സ​​​​ര ഏ​​​​ക​​​​ദി​​​​ന പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യമ​​​​ത്സ​​​​ര​​​​മാ​​​​ണ് സി​​​​ഡ്നി​​​​യി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റു​​​​ക. 29ന് ​​​​ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​വും സി​​​​ഡ്നി​​​​യി​​​​ൽ ന​​​​ട​​​​ക്കും. മൂ​​​​ന്നാം ഏ​​​​ക​​​​ദി​​​​ന​​​​വും (ഡി​​​​സം​​​​ബ​​​​ർ 1) ട്വ​​​​ന്‍റി-20 പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യമ​​​​ത്സ​​​​ര​​​​വും (ഡി​​​​സം​​​​ബ​​​​ർ 4) കാ​​​​ൻ​​​​ബ​​​​റ​​​​യി​​​​ലാ​​​​ണ്. മൂ​​​​ന്ന് മ​​​​ത്സ​​​​ര ട്വ​​​​ന്‍റി-20 പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന ര​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് (ഡി​​​​സം​​​​ബ​​​​ർ 6, 8) സി​​​​ഡ്നി വേ​​​​ദി​​​​യാ​​​​കും.

പി​​​​ങ്ക് ടെ​​​​സ്റ്റ് അ​​​​ഡ്‌​​​ലെ​​​​യ്ഡി​​​​ൽ

പി​​​​ങ്ക് ബോ​​​​ൾ (ഡേ-​​​​നൈ​​​​റ്റ്) ടെ​​​​സ്റ്റോ​​​​ടെ​​​​യാ​​​​ണ് ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യ്ക്ക് തു​​​​ട​​​​ക്ക​​​​മാ​​​​കു​​​​ന്ന​​​​ത്. അ​​​​ഡ്‌​​​ലെ​​​​യ്ഡി​​​​ൽ ഡി​​​​സം​​​​ബ​​​​ർ 17-21 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് പി​​​​ങ്ക് ബോ​​​​ൾ ടെ​​​​സ്റ്റ്. ബോ​​​​ക്സിം​​​​ഗ് ഡേ ​​​​ടെ​​​​സ്റ്റ് മെ​​​​ൽ​​​​ബ​​​​ണി​​​​ലാ​​​​ണ് (ഡി​​​​സം​​​​ബ​​​​ർ 26-30). മൂ​​​​ന്നും നാ​​​​ലും ടെ​​​​സ്റ്റു​​​​ക​​​​ൾ സി​​​​ഡ്നി (ജ​​​​നു​​​​വ​​​​രി 7-11), ബ്രി​​​​സ്ബെ​​​​യ്ൻ (ജ​​​​നു​​​​വ​​​​രി 15-19) എ​​​​ന്നി​​​​വിട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ്. ടീ​​​​മി​​​​നൊ​​​​പ്പം കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കി​​​​ല്ല. അഡ്‌ലെയ്ഡ് ടെസ്റ്റിൽ കാണികൾക്ക് പ്രവേശനം നൽകുമെന്ന് സൂചനയുണ്ട്.