ഗോവയ്ക്കു രണ്ടാം സമനില
Sunday, April 18, 2021 1:01 AM IST
മഡ്ഗാവ്: എഎഫ്സി ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഇയിൽ ഇന്ത്യൻ ക്ലബ് എഫ്സി ഗോവയ്ക്ക് തുടർച്ചയായ രണ്ടാം സമനില. യുഎഇ ക്ലബ്ബായ അൽ വാഹ്ദയുമായി എഫ്സി ഗോവ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
ഇതോടെ രണ്ട് മത്സരങ്ങളിൽനിന്ന് രണ്ട് പോയിന്റുമായി എഫ്സി ഗോവ രണ്ടാം സ്ഥാനത്താണ്.